Monday, November 29, 2021
HomeNewsfeedസ്‌കൂളുകളില്‍ മാസ്‌ക്കും അകലവും വേണ്ട

സ്‌കൂളുകളില്‍ മാസ്‌ക്കും അകലവും വേണ്ട

അബൂദബി: അബൂദബിയില്‍ ഉയര്‍ന്ന വാക്‌സിനേഷന്‍ തോതുള്ള സ്‌കൂളുകളില്‍(Abudhabi school vaccination) മാസ്‌കും അകലം പാലിക്കുന്നതും(mask and social distancing) ഒഴിവാക്കുന്നു. ജനുവരി മുതലാണ് ഇളവുകള്‍ പ്രാബല്യത്തിലാവുകയെന്ന് വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) അറിയിച്ചു.

വിദ്യാര്‍ഥികളുടെ വാക്‌സിന്‍ തോതനുസരിച്ച് സ്‌കൂളുകളെ കളര്‍കോഡ് നല്‍കി വേര്‍തിരിച്ചാണ് ഇളവ് നല്‍കുന്നത്. വാക്‌സിന്‍ എടുത്തവര്‍ 50%ല്‍ താഴെയാണെങ്കില്‍ ഓറഞ്ച്, 50-64% മഞ്ഞ, 65-84% പച്ച, 85% മുകളില്‍ നീല.

നീല വിഭാഗത്തിലെ സ്‌കൂളുകള്‍ക്കാണ് ബസ്സിലും ക്ലാസിലും മറ്റും അകലം പാലിക്കേണ്ടെന്ന ഇളവ്. പഠന യാത്ര, അസംബ്ലി, കായിക പരിപാടി, സ്‌കൂള്‍ വാര്‍ഷിക പരിപാടി തുടങ്ങിയവ അനുവദിക്കും. 85% വിദ്യാര്‍ഥികളും വാക്‌സിന്‍ എടുത്ത സ്‌കൂളുകളില്‍ മാസ്‌കും അകലവും വേണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 16 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാണ്. 16 വയസ്സിനു താഴെയുള്ളവരെ വാക്‌സിന് നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കി.

ഓരോ സ്‌കൂളിലെയും വാക്‌സിന്‍ തോത് രണ്ടാഴ്ചയിലൊരിക്കല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. 16 വയസ്സിനു താഴെയുള്ളവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വാക്‌സിന്‍ എടുക്കാം.
ALSO WATCH

 

Most Popular