Monday, December 5, 2022
HomeGulfUAEഅബൂദബിയില്‍ ഹെവി വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഗതാഗത വകുപ്പ്

അബൂദബിയില്‍ ഹെവി വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഗതാഗത വകുപ്പ്

അബൂദബി: റമദാനില്‍ തിരക്കേറുന്ന സമയങ്ങളില്‍ അബുദാബി റോഡുകളില്‍ ഹെവി വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. രാവിലെ എട്ട് മുതല്‍ 10 മണിക്കുള്ളിലും ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് മണിക്കുള്ളിലുമാണ് ഗതാഗത വകുപ്പ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ട്രക്കുകള്‍, അമ്പതിലധികം തൊഴിലാളികളെ ഉള്‍ക്കൊള്ളുന്ന ബസുകള്‍ എന്നിവയ്ക്കാണ് വിലക്ക്. എന്നാല്‍ നോമ്പുതുറ സമയങ്ങളില്‍ അമിതവേഗമെടുക്കരുത്. അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ വാഹനം പാര്‍ക്കുചെയ്ത് നിസ്‌കരിക്കരുതെന്നും എല്ലാ വാഹന ഉപയോക്താക്കളും ഗതാഗത വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കി.

ALSO WATCH:

 

Most Popular