Thursday, December 2, 2021
HomeEdiotrs Pickഅബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 30 കോടി

അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 30 കോടി

അബൂദബി: ബിഗ് ടിക്കറ്റിന്റെ 230-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (30 കോടി ഇന്ത്യന്‍ രൂപ) ഇന്ത്യക്കാരന്. സനൂപ് സുനിലാണ് 30 കോടി രൂപ നേടിയത്. 183947 എന്ന ടിക്കറ്റ് നമ്പരാണ് സനൂപിനെ കോടീശ്വരനാക്കിയത്. ജൂലൈ 13നാണ് സനൂപ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. എന്നാല്‍, സനൂപ് സുനിലിനെ ലോട്ടറി അധികൃതര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം( രണ്ടുകോടിഇന്ത്യന്‍ രൂപ) മലയാളിയായ ജോണ്‍സണ്‍ കുഞ്ഞുകുഞ്ഞിനാണ്.

കഴിഞ്ഞ നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയായ രഞ്ജിത്ത് ആണ് ഇത്തവണത്തെ വിജയിയെ തിരഞ്ഞെടുത്തത്. മൂന്നാം സമ്മാനമായ 500,000 ദിര്‍ഹം സ്വന്തമാക്കിയത് പലസതീനില്‍ നിന്നുള്ള ഹന്ന ഹമാതിയാണ്.

അഞ്ചാം സമ്മാനമായ ലക്ഷം ദിര്‍ഹവും(റെനാള്‍ഡ് ഡാനിയേല്‍), ഏഴാം സമ്മാനമയ 80,000 ദിര്‍ഹവും(ഷിനാം വയല്‍ കുനിയില്‍), എട്ടാം സമ്മാനമായ 70,000 ദിര്‍ഹവും(റോയ് ജോസ്), ഒമ്പതാം സമ്മാനമായ 60,000 ദിര്‍ഹവും(അഖില്‍ അറയ്ക്കല്‍ വിശ്വംഭരന്‍), പത്താം സമ്മാനമായ 50,000 ദിര്‍ഹവും(അഫ്‌സല്‍ അബ്ദുല്‍ ബഷീര്‍) ഇന്ത്യക്കാര്‍ക്കാണ്.

Most Popular