Friday, January 28, 2022
HomeNewsfeedഅബൂദബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് രണ്ട് കോടി

അബൂദബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് രണ്ട് കോടി

ദുബൈ: അബൂദബി ബിഗ് ടിക്കറ്റ് പ്രതിവാര കോടീശ്വരന്‍ നറുക്കെടുപ്പില്‍ 2 കോടി സ്വന്തമാക്കി മലയാളി. കാസര്‍കോട് സ്വദേശി റഫീഖ് മുഹമ്മദ് അഹമ്മദാണ് ഈ ഭാഗ്യവാന്‍. ഒരു മില്യണ്‍ ദിര്‍ഹം(ഏകദേശം 2 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് സമ്മാനത്തുക.

റഫീഖ് വാങ്ങിയ 135561 നമ്പര്‍ ടിക്കറ്റാണ് നറുക്കെടുപ്പില്‍ ഭാഗ്യംകൊണ്ടുവന്നത്. ദുബയില്‍ പ്രതിമാസം 2,200 ദിര്‍ഹത്തിന് ജോലി ചെയ്യുന്നയാളാണ് റഫീഖ്. സഹോദരിയുടെ വിവാഹത്തെ തുടര്‍ന്നുള്ള കടങ്ങള്‍ വീട്ടാന്‍ ഈ തുക ഉപയോഗിക്കുമെന്നും നിര്‍ധനര്‍ക്ക് സാമ്പത്തിക സഹായം ചെയ്യണമെന്നും റഫീഖ് പറഞ്ഞു.

 

Most Popular