ദുബയ്: അബൂദബിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി പേള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവലിന്റെ ഭാര്യ പ്രിന്‍സി റോയ് മാത്യുവാണ് (46) മരിച്ചത്. അബൂദബി ഇന്ത്യന്‍ സ്‌കൂളില്‍ സീനിയര്‍ അധ്യാപികയായിരുന്നു.
ഒരാഴ്ച്ച മുമ്പാണ് പ്രിന്‍സിക്ക് പനിവന്നത്. തുടര്‍ന്ന് ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് റോയ് മാത്യു പറഞ്ഞു. പരേതയോടുള്ള ആദരസൂചകമായി അബൂദബി ഇന്ത്യന്‍ സ്‌കൂള്‍ ഇന്നത്ത ഇ ലേണിങ് ക്ലാസുകള്‍ റദ്ദാക്കി.