അബൂദബയില്‍ കൊറോണ ചികില്‍സയിലായിരുന്ന മലയാളി മരിച്ചു

uae-covid-death-ashraf

അബൂദബി: യുഎഇയില്‍ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. തിരൂര്‍ കൈനിക്കര സ്വദേശി മേലേതില്‍ അഷ്‌റഫാണ് (50) അബൂദബിയില്‍ മരിച്ചത്. അബൂദബിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് മഫ്‌റഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നില വഷളായതോടെ കഴിഞ്ഞ ദിവസം തീവ്രപരിപചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. നാല് മാസം മുമ്പ് നാട്ടില്‍ പോയി വന്ന അദ്ദേഹം കുടുംബ സമേതമാണ് അബൂദബിയില്‍ താമസിച്ചിരുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി അബൂദബിയില്‍ തന്നെ മൃതദേഹം ഖബറടക്കും. ഭാര്യ സക്കീന, മക്കള്‍ അന്‍സിഫ, ഹസീന, തെസ്‌നി, മുഹമ്മദ് ആഷിഖ്.