ദുബയ്: അബൂദബിയില്‍ എറണാകുളം സ്വദേശി കോവിഡ് ബാധിച്ചുമരിച്ചു. എറണാകുളം ആലുവ മാറമ്പിള്ളിയില്‍ കോംബുപിള്ളി വീട്ടില്‍ സെയ്തുമുഹമ്മദിന്റെ മകന്‍ ഷൗക്കത്ത് അലി(54)യാണ് മരിച്ചത്.
അബൂദബി ഖലീഫ സിറ്റി ഹോസ്പിറ്റലില്‍ അഞ്ചു ദിവസമായി ചികില്‍സയിലായിരുന്നു. അബൂദബി റുവൈസ് അഡ്‌നോക്കിലായിരുന്നു ജോലി. ഭാര്യ: റഹ്മത്ത്. മക്കള്‍: ശബ്‌ന, നിഹാല്‍, ആയിഷ. മരുമകന്‍: ജിതിന്‍ ജലീല്‍. മൃതദേഹം അബൂദബിയില്‍ ഖബറടക്കം നടത്തി.