Wednesday, January 26, 2022
HomeNewsfeedവാഹനങ്ങളില്‍ സംഗീതത്തിന് ശബ്ദം കൂടിയാല്‍ നടപടി

വാഹനങ്ങളില്‍ സംഗീതത്തിന് ശബ്ദം കൂടിയാല്‍ നടപടി

അബൂദബി: വാഹനങ്ങളില്‍ നിന്നുള്ള സംഗീതം പരിധിവിട്ടാല്‍ നടപടിയെന്നു അബൂദബി പോലിസ് മുന്നറിയിപ്പ് നല്‍കി. ശബ്ദമലിനീകരണം മൂലം ബുദ്ധിമുട്ടുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണിത്.

തണുപ്പുകാലമായതോടെ വാഹനത്തിന്റെ ചില്ലുകള്‍ താഴ്ത്തി ഉച്ചത്തില്‍ പാട്ടുവയ്ക്കുന്ന പ്രവണത കൂടിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവരെ പിടികൂടുമെന്ന് പോലിസ് പട്രോളിങ് ഉപമേധാവി ബ്രിഗേഡിയര്‍ സാലിം അബ്ദുല്ല ബിന്‍ ബറാക് അല്‍ അമിരി അറിയിച്ചു.

2,000 ദിര്‍ഹം പിഴയും 12 ബ്ലാക് പോയിന്റുമാണ് ശിക്ഷ. ശബ്ദം കൂട്ടാന്‍ വാഹനത്തിന്റെ എന്‍ജിനില്‍ മാറ്റം വരുത്തിയാല്‍ 1,000 ദിര്‍ഹം പിഴയും 12 ബ്ലാക് പോയിന്റുമാണ് ശിക്ഷ. കൂടാതെ 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും.
ALSO WATCH

Most Popular