Saturday, January 22, 2022
HomeNewsfeedപുതുവല്‍സരാഘോഷം: മാസ്‌ക് ധരിച്ചില്ലെങ്കില്‍ 3000 ദിര്‍ഹം പിഴ

പുതുവല്‍സരാഘോഷം: മാസ്‌ക് ധരിച്ചില്ലെങ്കില്‍ 3000 ദിര്‍ഹം പിഴ

ദുബൈ: പുതുവര്‍ഷാഘോഷങ്ങളില്‍New Yera celebrations) കോവിഡ് മുന്‍ കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ദുബൈ(Dubai). മാസ്‌ക്(mask) ധരിക്കുന്നതടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്ക് 3,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് ദുബൈ ദുരന്ത നിവാരണ സമിതി സുപ്രിം കമ്മറ്റി അറിയിച്ചു. ശെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.

മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ നിരീക്ഷണം കര്‍ശനമാക്കും. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ജനങ്ങള്‍ക്ക് വെടിക്കെട്ട് ആസ്വദിക്കുന്നതിനായി 29 സ്ഥലങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുകയും വേണമെന്ന് അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.

Most Popular