Monday, October 25, 2021
HomeNewsfeedകേരളത്തിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കുമായി എയര്‍ അറേബ്യ

കേരളത്തിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കുമായി എയര്‍ അറേബ്യ

ഷാര്‍ജ: നാട്ടിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്ക് വന്‍തോതില്‍ ഉയരവേ കേരളത്തിലേക്കുള്ള യാത്രയ്ക്ക് 300 ദിര്‍ഹത്തില്‍ ആരംഭിക്കുന്ന ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് എയര്‍ അറേബ്യ. കൊച്ചി ഉള്‍പ്പെടെ 11 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് 300 ദിര്‍ഹത്തില്‍ ആരംഭിക്കുന്ന ടിക്കറ്റുകള്‍ പ്രഖ്യാപിച്ചത്. 300 ദിര്‍ഹം മുതല്‍ 600 ദിര്‍ഹം വരെ വണ്‍വേ ടിക്കറ്റുകള്‍ ലഭ്യമാണ്.

ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലേക്കും 300 ദിര്‍ഹത്തിന് വണ്‍വേ ടിക്കറ്റുകള്‍ ഉണ്ട്. കോഴിക്കോടേക്കും ചെന്നൈയിലേക്കും 310 ദിര്‍ഹവും തിരുവനന്തപുരത്തേക്ക് 320 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.

അഹമ്മദാബാദിലേക്ക് 350 ദിര്‍ഹവും കോയമ്പത്തൂരിലേക്ക് 398 ദിര്‍ഹവും ബംഗളുരുവിലേക്ക് 450 ദിര്‍ഹവും ഗോവയിലേക്ക് 600 ദിര്‍ഹവുമാണ് എയര്‍ അറേബ്യ ഈടാക്കുന്നത്.

Most Popular