അജ്മാന്: അജാമാനില്‍ കച്ചേരികളും സമാന പരിപാടികളും നിരോധിച്ചതായി വ്യാഴാഴ്ച അറിയിച്ചു. വിവാഹങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 10 കുടുംബാംഗങ്ങളായി പരിമിതപ്പെടുത്തി. ശവസംസ്കാര ചടങ്ങുകളില്‍ പരമാവധി 20 പേരെ അനുവദിക്കും. സിനിമ തിയേറ്റര്‍, ജിമ്മുകള്‍, ഫിറ്റ്നസ് സെന്ററുകള്‍, പാര്‍ക്കുകള്‍, ഹോട്ടല്‍, ബീച്ചുകള്‍ തുടങ്ങിയ ഇടങ്ങളിലെ പ്രവര്‍ത്തന ശേഷി 50 ശതമാനമായി കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.