അജ്മാനില്‍ പ്രവാസിയായിരുന്ന മലയാളി അധ്യാപകന്‍ നാട്ടില്‍ മരിച്ചു

ajman malayali teacher death

അജ്മാന്‍: അജ്മാനിലെ മുന്‍ അധ്യാപകന്‍ നാട്ടില്‍ മരിച്ചു. കണ്ണൂര്‍ കക്കാട് ഗോപാല്‍ സദനത്തില്‍ ടി ജയപ്രകാശ്( 67) ആണ് മരിച്ചത്. അര്‍ബുദം ബാധിച്ച് മൂന്നു വര്‍ഷമായി ചികിത്സയിലായിയിരുന്നു. അജ്മാന്‍ അല്‍ അമീര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ദീര്‍ഘകാലം മലയാളം അധ്യാപകനായിരുന്നു.

തലശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍സിസി ഓഫിസറുമായിരുന്നു. തലശ്ശേരി അണ്ടലൂരില്‍ പരേതരായ വെള്ളാറ്റില്‍ അനന്തന്‍ മേനോന്റെയും മാധവിയമ്മയുടെയും മകനാണ്. ഭാര്യ: സ്മിത. മക്കള്‍: ശ്രീഹരി, ശ്രീദേവ്. സഹോദരങ്ങള്‍: കമലാക്ഷി, രവീന്ദ്രന്‍, വിമുക്തഭടന്‍ രാജമണി, പരേതരായ തങ്കമ്മ, വസന്ത.