യുഎഇയില്‍ അണുനാശിനിയെന്ന പേരില്‍ വില്‍ക്കുന്നത് ബോഡി സ്‌പ്രേ

fake hand sanitizer

ദുബയ്: യുഎഇയില്‍ ബോഡി സ്‌പ്രേ രൂപം മാറ്റി അണുനാശിനിയെന്ന് തെറ്റിദ്ധരിപ്പിച്ച് വിറ്റഴിക്കുന്നു. ഇത്തരത്തില്‍ രൂപം മാറ്റിയ നാല്‍പതിനായിരത്തോളം സ്‌പ്രേ കുപ്പികള്‍ അജ്മാനില്‍ പിടിച്ചെടുത്തു. തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സാമ്പത്തിക വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ശരീരത്തില്‍ സുഗന്ധത്തിനായി പൂശുന്ന സ്‌പ്രേക്ക് മുകളില്‍ ഇന്‍സ്റ്റന്റ് സാനിറ്റൈസര്‍ എന്ന ലേബല്‍ ഒട്ടിച്ചാണ് വിപണിയില്‍ എത്തിക്കുന്നത്. തട്ടിപ്പ് നടത്തിയ രണ്ട് സ്ഥാപനങ്ങള്‍ അജ്മാന്‍ സാമ്പത്തിക വകുപ്പ് അടച്ചുപൂട്ടി. അഞ്ചുലക്ഷം ദിര്‍ഹം വിലമതിക്കുന്ന ഉല്‍പന്നങ്ങളാണ് കമ്പനികളില്‍ നിന്ന് പിടിച്ചെടുത്തത്. ഇവ വില്‍പനക്കെത്തിയ സ്ഥാപനങ്ങളില്‍ നിന്ന് ഉല്‍പന്നങ്ങള്‍ ഉടന്‍ പിന്‍വലിക്കാന്‍ വകുപ്പ് ഉത്തരവിട്ടു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാനിറ്റൈസറുകള്‍ക്ക് ആവശ്യം വര്‍ധിച്ചത് മുതലെടുക്കാന്‍ നടത്തിയ ശ്രമമാണ് വിഫലമാക്കിയതെന്ന് ഉപഭോക്തൃ സംരക്ഷവകുപ്പ് മേധാവി അഹമ്മദ് ഖൈര്‍ അല്‍ ബലൂഷി പറഞ്ഞു.

ഗുണമേന്മയില്ല എന്ന പേരില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ സാനിറ്റൈസറുകള്‍ അടുത്തിടെ യുഎഇ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

Ajman shuts 2 factories, seizes 40,000 fake sanitizers