അബൂദബി: പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് എത്തുന്നവരില്‍ നിന്ന് അധിക തുക ഈടാക്കുന്നത് യുഎഇ ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്നു നിര്‍ത്തലാക്കി. ഡിക്ലറേഷന്‍, അഡീഷന്‍ എന്നീ ഇനങ്ങളില്‍ അല്‍ഐന്‍ ബിഎല്‍എസ് ഇന്റര്‍നാഷനല്‍ അധിക തുക ഈടാക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
ഇന്ത്യന്‍ എംബസി, ബിഎല്‍എസ്, അല്‍ഐന്‍ ഐ.എസ്സി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കൊറിയര്‍ ചാര്‍ജ് ഉള്‍പ്പെടെ മുതിര്‍ന്നവരുടെ പാസ്പോര്‍ട്ടിനു 341 ദിര്‍ഹവും കുട്ടികള്‍ക്ക് 246 ദിര്‍ഹവുമാണ് നിരക്ക്. ഇതിനു പുറമെ ടൈപ്പിങിന് (ഫില്ലിങ്) 30 ദിര്‍ഹവും കൊണ്ടുവന്ന ഫോട്ടോ നിശ്ചിത മാനദണ്ഡം പാലിക്കുന്നിങ്കില് ഫോട്ടോ എടുക്കാന്‍ 30 ദിര്‍ഹവും മാത്രമേ ഈടാക്കാവൂ എന്നും നിര്‍ദേശം നല്കി. പേര് ചേര്‍ക്കുന്നതിനും അധിക തുക ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
ഇവയെല്ലാം ഉള്‍പ്പെട്ടതാണ് മുതിര്‍ന്നവര്‍ക്കുള്ള 341 ദിര്‍ഹമെന്നും ഡിക്ലറേഷന്‍, അഡീഷന്‍ എന്നീ ഇനത്തില്‍ പണം ഈടാക്കരുതെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ നിര്‍ദേശിച്ചു. ഫോട്ടോയില്‍ കാര്യമായ രൂപമാറ്റമുണ്ടെങ്കില്‍ പ്രത്യേക സത്യവാങ്മൂലം നല്‍കണം. ഇതുപക്ഷേ ഇന്ത്യന്‍ എംബസിയോ കോണ്‍സുലേറ്റോ ആണ് നല്‍കുന്നത്. അപേക്ഷയില്‍ തെറ്റുവന്നാല്‍ തിരുത്താനാണ് അധിക ഫീസ് ഈടാക്കുന്നതെന്നാണ് ബിഎല്‍എസ് അധികൃതരുടെ വാദം.
ALSO WATCH