അജ്മാന്: മദ്യപിച്ച് വഴക്കുണ്ടായതിനെ തുടര്‍ന്ന് മുറിയില്‍ ഒരുമിച്ചു താമസിക്കുന്നയാളുടെ കുത്തേറ്റ് അറബ് സ്വദേശി(26) മരിച്ചു. കഴിഞ്ഞ ദിവസം മുറിയിലിരുന്ന് മദ്യപിച്ചതിന് പിന്നാലെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ഇതേത്തുടര്‍ന്ന് പ്രതി കത്തിയെടുത്ത് കുത്തുകയുമായിരുന്നു. അക്രമം നടത്തിയ ഉടന്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ ഇയാളെ 24 മണിക്കൂറിനുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു. സമീപവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ്, കുത്തേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നയാളെ ഉടന്‍ അജ്മാന് ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.