Saturday, January 29, 2022
HomeNewsfeedവിദ്വേഷ പ്രചാരകര്‍ക്കെതിരേ യുഎഇ രാജകുമാരിയുടെ നേതൃത്വത്തില്‍ പുതിയ കൂട്ടായ്മ

വിദ്വേഷ പ്രചാരകര്‍ക്കെതിരേ യുഎഇ രാജകുമാരിയുടെ നേതൃത്വത്തില്‍ പുതിയ കൂട്ടായ്മ

ദുബൈ: വിദ്വേഷ പ്രചാരണത്തിനും ഇസ്ലാമോഫോബിയക്കുമെതിരേ ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോവുന്ന യുഎഇയിലെ ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖാസിം രാജകുമാരിയുടെ പുതിയ നീക്കം. യുഎഇയില്‍ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നതിന് ഏഞ്ചല്‍സ് ഓഫ് മേഴ്‌സി എന്ന പേരില്‍ കൂട്ടായ്മ രൂപീകരിക്കുന്നു. ട്വിറ്ററിലാണ് ഹിന്ദ് രാജകുമാരി ഇക്കാര്യം പ്രഖ്യാപിച്ചത്.

വിദ്വേഷ പ്രചാരണം നടത്തുന്നവരുടെ സ്‌ക്രീന്‍ ഷോട്ട്, പൂര്‍ണമായ പേര്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സഹിതം ടീമിനെ ബന്ധപ്പെട്ടാല്‍ അധികാരികളിലേക്ക് എത്തിച്ച് നടപടി സ്വീകരിക്കുമെന്ന് രാജകുമാരിയുടെ ട്വീറ്റില്‍ പറയുന്നു.

വിദ്വേഷ പ്രചാരകരെ പിടികൂടി നാട് കടത്തുന്നതിന് നടപടി സ്വീകരിക്കും. വിദ്വേഷ പ്രചാരകരെ സഹായിക്കുന്നവരും ഉത്തരവാദികളായിരിക്കുമെന്ന് ഹിന്ദ് രാജകുമാരി വ്യക്തമാക്കി.

കടുത്ത ഇസ്ലാം വിരുദ്ധനും സംഘപരിവാര സഹയാത്രികനുമായ സീന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരിയെ അബൂദബിയിലെ സെമിനാറില്‍ പങ്കെടുപ്പിക്കുന്നതിനെതിരേ ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖാസിം രാജകുമാരി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

 

 

Most Popular