ദുബയില്‍ മരിച്ച അറക്കല്‍ ജോയിയുടെ കുടുംബത്തിന് നാട്ടിലേക്ക് പറക്കാന്‍ പ്രത്യേക അനുമതി

arakkal joyi family repatriation

ദുബയ്: അന്തരിച്ച ദുബയിലെ പ്രമുഖ വ്യവസായി അറക്കല്‍ ജോയിയുടെ കുടുംബത്തിന് നാട്ടിലേക്ക് യാത്രചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതി. ദുബയില്‍ അന്തരിച്ച വ്യവസായി കപ്പല്‍ ജോയിയുടെ മൃതദേഹത്തെ അനുഗമിക്കാനാണ് ഭാര്യക്കും മക്കള്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയത്.

ഉറ്റവര്‍ക്ക് കൂടെ പോവാന്‍ അനുമതി ഇല്ലാത്തതിനാല്‍ 25 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ദുബയില്‍ മാത്രം മോര്‍ച്ചറിയില്‍ കിടക്കുന്നുണ്ട്. വിലക്കു കാരണം ഖത്തറില്‍ മരിച്ച മലപ്പുറം സ്വദേശിയുടെ ഭാര്യക്കും മക്കള്‍ക്കും മൃതദേഹത്തോടൊപ്പം നാട്ടിലേക്കു പോകാനായിരുന്നില്ല.

ലോക്ക്ഡൗണിന് ശേഷം വിദേശത്ത് നിന്ന് നാട്ടിലേക്ക് ആദ്യമായി എത്താന്‍ കഴിയുന്നവരായിരിക്കും ഇവര്‍. ആദ്യമായാണ് യാത്രക്കാര്‍ക്ക് അനുമതി കിട്ടുന്നത്. ഇന്നലെ മരിച്ച 11 കാരന്‍ ഡേവിഡിന്റെ മാതാപിതാക്കള്‍ക്ക് പോലും മൃതദേഹത്തെ അനുഗമിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. നോട്ടിങ്ഹാമിലെ കാന്‍സര്‍രോഗിക്കും കുടുംബത്തിനുമാണ് സമാനമായ അനുമതി ലഭിച്ച മറ്റൊരു കേസ്.

Arakkal Joys family have get special permission from central government to come india