Thursday, January 20, 2022
HomeNewsKeralaതിരുവനന്തപുരത്ത് പരിശോധിച്ചപ്പോള്‍ കോവിഡ് പോസിറ്റീവ്; നെടുമ്പാശ്ശേരിയില്‍ നെഗറ്റീവ്; പ്രവാസികളെ വലയ്ക്കുന്ന സംവിധാനങ്ങളെ വിമര്‍ശിച്ച് സാമൂഹിക പ്രവര്‍ത്തകന്‍

തിരുവനന്തപുരത്ത് പരിശോധിച്ചപ്പോള്‍ കോവിഡ് പോസിറ്റീവ്; നെടുമ്പാശ്ശേരിയില്‍ നെഗറ്റീവ്; പ്രവാസികളെ വലയ്ക്കുന്ന സംവിധാനങ്ങളെ വിമര്‍ശിച്ച് സാമൂഹിക പ്രവര്‍ത്തകന്‍

ദുബൈ: തിരുവനന്തപുരം വിമാനത്താവളത്തില്‍ പരിശോധന നടത്തിയപ്പോള്‍ കോവിഡ് പോസിറ്റീവ് കാണിച്ച പ്രവാസിക്ക് കൊച്ചിയില്‍ പരിശോധിച്ചപ്പോള്‍ നെഗറ്റീവ്. യുഎഇയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരിക്കാണ് ഈ വിചിത്ര അനുഭവം. യാത്രക്കാരെ വലയ്ക്കുന്ന പഴകിയ ഉപകരണങ്ങളും ഉദ്യോഗസ്ഥരുടെ മനോഭാവവും മാറ്റേണ്ടതുണ്ടെന്ന് അഷറഫ് താമരശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം ഷാര്‍ജയിലേക്കുള്ള വിമാനത്തില്‍ മടങ്ങുന്നതിനായി തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തി റാപിഡ് പരിശോധന നടത്തിയപ്പോള്‍ റിസള്‍ട്ട് പോസിറ്റീവ് ആണ് കാണിച്ചത്. എന്നാല്‍, 24 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു ഫലം. ഒന്നു കൂടി പരിശോധിച്ച് നോക്കാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും പ്രവാസികളെ മോശക്കാരാക്കി സൂചിപ്പിച്ച് ഉദ്യോഗസ്ഥന്‍ ദാര്‍ഷ്ട്യത്തോടെ സംസാരിക്കുകയായിരുന്നു.
COVID TEST RESULT ASHRAF THAMARASSERYഅടിയന്തരമായി യുഎഇയില്‍ തിരിച്ചത്തേണ്ടതിനാല്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ച്. ഓണ്‍ലൈനില്‍ വേറെ ടിക്കറ്റെടുത്ത് നെടുമ്പാശ്ശേരിയിലേക്ക് ടാക്‌സി പിടിച്ചെത്തി. അവിടെ റാപിഡ് പരിശോധന നടത്തിയപ്പോള്‍ റിസള്‍ട്ട് നെഗറ്റീവ്. ഇത്ര പെട്ടെന്ന് തന്റെ കോവിഡ് എങ്ങിനെ മാറിയെന്ന് അഷ്‌റഫ് താമരശ്ശേരി ചോദിക്കുന്നു. പ്രവാസികളെ വലയ്ക്കുന്ന ഗുണനിലവാരം ഇല്ലാത്ത പരിശോധനാ യന്ത്രങ്ങള്‍ മാറ്റണമെന്നും പ്രവാസികളോടുള്ള ഉദ്യോഗസ്ഥരുടെ നിലപാട് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

രണ്ട് ദിവസം മുമ്പ് ഒരു സ്വകാരൃ ചടങ്ങില്‍ പങ്കെടുക്കുവാന്‍ തിരുവന്തപുരത്ത് വന്നതായിരുന്നു. ചടങ്ങ് കഴിഞ്ഞ് രാത്രി ഇന്നലെ 2.55 ന് (G9447) തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്കുളള Air Arabia യുടെ വിമാനത്തില്‍ യാത്ര ചെയ്യുവാനുളള തയ്യാറെടുപ്പില്‍ 2490 രൂപ അടച്ച് Rapid Test ചെയ്തപ്പോള്‍ Result postive. താങ്കള്‍ക്ക് നിയമപരമായി യാത്ര ചെയ്യുവാന്‍ കഴിയില്ലായെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്, പുറത്തേക്കുളള വഴിയും കാണിച്ച് തന്നു.

സമയം നോക്കിയപ്പോള്‍ രാത്രി 11 മണിയായി. 24 മണിക്കൂറിന് മുമ്പ് എടുത്ത RTPCR sâ Result ആണെങ്കില്‍ നെഗറ്റീവും. ഒന്നും കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിച്ച് നോക്കി,ഒരു രക്ഷയുമില്ലാത്ത മറുപടി,ഗള്‍ഫില്‍ പോയി കൊറേണ ഒക്കെ കൊണ്ട് വന്നിട്ട് ഇപ്പോള്‍ ഇവിടെത്തെ മെഷീനാണ് കുഴപ്പം, ഇവിടെ നിന്ന് പൊയക്കോ സമയം കളയാതെ എന്ന ദാര്‍ഷ്ഠ്യം കലര്‍ന്ന മറുപടിയും.ടാക്‌സി സ്റ്റാന്‍ഡില്‍ നിന്നും ഞാന്‍ ആലോചിക്കുകയായിരുന്നു. രണ്ട് മയ്യത്തുകളാണ് എന്റെ വരവും കാത്ത് മോര്‍ച്ചറിയില്‍ കിടക്കുന്നത്. തീരെ ഒഴിവാക്കുവാന്‍ കഴിയാത്തത് കൊണ്ടാണ് ഈ ചടങ്ങിലേക്ക് വന്നതും.ജീവിച്ചിരിക്കുന്നവരോട് പോലും ഒട്ടും ബഹുമാനമില്ലാത്ത ഈ ഉദ്യോഗസ്ഥന്മാരോട് മയ്യത്തിന്റെ കാര്യം പറഞ്ഞിട്ട് എന്ത് കാരൃം.

ഒരു വഴിയും മുന്നില്‍ കാണുന്നില്ലല്ലോ പടച്ചവനേ എന്ന് ചിന്തിക്കുമ്പോഴാണ് മനസ്സില്‍ ഒരു ആശയം കിട്ടിയത്. നെടുമ്പാശ്ശേരി വഴി ഒന്ന് പോയി നോക്കാം എന്ന് കരുതി തിരുവനന്തപുരത്ത് നിന്നും ടാക്‌സിയില്‍ നേരെ നെടുമ്പാശ്ശേരിക്ക് വെച്ച് പിടിച്ചു. രാവിലെ 10.10 ന് കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേക്ക് പോകുന്ന IX 413 Air india express ന്റെ ടിക്കറ്റ് online ലൂടെ എടുക്കുകയും ചെയ്തു. വെളുപ്പാന്‍ കാലംം 4.45 ന് നെടുമ്പാശ്ശേരിയില്‍ എത്തുകയും അവിടെയും 2490 രൂപ അടച്ച് Rapid Test ന് വിധേയമായി. അരമണിക്കൂര്‍ കഴിഞ്ഞ് Result വന്നപ്പോള്‍ നെഗറ്റീവ്. നോക്കു Trivandrum ത്ത് നിന്ന് കൊച്ചിയിലേക്ക് വന്നപ്പോള്‍ എന്റെ കോവിഡ് മാറിയോ, വെറും,7 മണിക്കൂര്‍ കൊണ്ട് കോവിഡ് മാറാനുളള മരുന്ന് ഞാന്‍ കഴിച്ചോ, പിന്നെ എന്താണ് ഇവിടെ സംഭവിച്ചത്.

നിങ്ങളുടെ സംവിധാനങ്ങള്‍ ഇപ്പോഴും പഴയത് തന്നെയാണ്,അതുപോലെ നിങ്ങളുടെ മനോഭാവവും,ഇത് രണ്ടും മാറിയാലെ നമ്മുടെ സമൂഹം രക്ഷപ്പെടു.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്ന് ആലോചിക്കണം.ഈ Quality യില്ലാത്ത മെഷീനും വെച്ച് Rapid Test ചെയ്യുവാന്‍ ഇരിക്കുന്ന സ്വകാരൃ കമ്പനികളെ നിങ്ങള്‍ ഒഴിവാക്കണം.എത്രയോ പാവപ്പെട്ട പ്രവാസികളാണ് Result postive ആണെന്ന് പറഞ്ഞ് ഇവര്‍ തിരിച്ച് അയക്കുന്നത്.ഇത് മൂലം അവര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ ആര് തിരിച്ച് നല്‍കും. ഇന്നലെ തന്നെ എനിക്ക് സമയവും പോയത് കൂടാതെ, സാമ്പത്തികമായി വലിയ നഷ്ടവും സംഭവിച്ചു. അധികാരികള്‍ ഇത്തരം കാരൃങ്ങള്‍ക്ക് നേരെ കണ്ണടക്കരുത്. പ്രവാസികളെ ചൂക്ഷണം ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കണം.

 

Most Popular