Friday, January 28, 2022
HomeGulfഅബുദാബിയിൽ വിവിധ റോഡുകളുടെ ഭാഗങ്ങൾ ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ

അബുദാബിയിൽ വിവിധ റോഡുകളുടെ ഭാഗങ്ങൾ ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ

അബുദാബി: അബുദാബിയിലെ വിവിധ റോഡുകളുടെ ഭാഗങ്ങൾ ഈ വാരാന്ത്യത്തിൽ ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. അബുദാബി-അൽ ഐൻ റോഡിന്റെ ഭാഗമായ അബുദാബി നഗരത്തിലേക്ക് പോകുന്ന ദിശയിലുള്ള മക്താ പാലത്തിലേക്കുള്ള റോഡിന്റെ ഇടത് വശത്തുള്ള രണ്ടു പാതകൾ ജൂൺ 20 ഞായറാഴ്ച രാവിലെ 6 വരെ അടച്ചിരിക്കുമെന്ന് മുനിസിപ്പാലിറ്റികളുടെയും ഗതാഗതത്തിന്റെയും സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു.അബുദാബി-അൽ ഐൻ ട്രക്ക് റോഡ് ഭാഗികമായി അടയ്ക്കും. അൽ റാംസ് അഡ്‌നോക് സർവീസ് സ്റ്റേഷനും മെഡ്‌ലൈൻ മെഡിക്കൽ സെന്ററിനും സമീപം അബുദാബി നഗരത്തിലേക്കുള്ള ദിശയിലെ വലത് പാത ജൂൺ 17 രാത്രി 10 മുതൽ ജൂൺ 20 ഞായറാഴ്ച രാവിലെ 5 വരെ അടച്ചിരിക്കും.നഗരത്തിലെ മൗഗാബ് സ്ട്രീറ്റിലെ ചില പാതകൾ അടയ്ക്കും. റോസ്വുഡ് നഴ്സറിയ്ക്കും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിനും അടുത്തുള്ള ഖലീജ് അൽ അറബി സ്ട്രീറ്റുമായുള്ള ലിങ്ക് റോഡ് വാരാന്ത്യത്തിൽ ഭാഗികമായി അടയ്ക്കും. വലത് വശത്തുള്ള പാത രണ്ട ദിശകളിലും ജൂൺ 17 രാത്രി 11 മുതൽ ജൂൺ 19 ശനിയാഴ്ച പുലർച്ചെ 1 അടയ്ക്കും. രണ്ട് ദിശകളിലെയും ഇടത് വശത്തുള്ള പാതകൾ ശനിയാഴ്ച 1 മണി മുതൽ ജൂൺ 20 ഞായറാഴ്ച രാവിലെ 6 മണി വരെ അടയ്ക്കും.

Most Popular