Wednesday, January 19, 2022
HomeNewsKeralaദുബയില്‍ മദ്യപിച്ച് കൂത്താടി എന്ന ആരോപണം; ടി എന്‍ പ്രതാപന്റെ പരാതിയില്‍ മറുനാടന്‍ ഷാജന്‍ സ്‌കറിയക്കെതിരേ...

ദുബയില്‍ മദ്യപിച്ച് കൂത്താടി എന്ന ആരോപണം; ടി എന്‍ പ്രതാപന്റെ പരാതിയില്‍ മറുനാടന്‍ ഷാജന്‍ സ്‌കറിയക്കെതിരേ കേസ്

തൃശൂര്‍: ടി എന്‍ പ്രതാപന്‍ എംപിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയില്‍ ‘മറുനാടന്‍ മലയാളി’ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. മുഖ്യമന്ത്രിക്കും ഡിജിപിക്കും എംപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള തൃശൂര്‍ വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ടി എന്‍ പ്രതാപന്‍ എംപി ദുബയിലെ പരിപാടിയില്‍ മദ്യപിച്ച് കൂത്താടി എന്ന ആരോപണമാണ് കേസിന് ആസ്പദമായത്. എംപിയുടെ തൃശൂര്‍ ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘പ്രവാസി കെയര്‍’ എന്ന ജീവകാരുണ്യ പദ്ധതിയുമായി സഹകരിക്കുന്ന ദുബയിലെ അല്‍ ഖിസൈസിലെ പ്രവര്‍ത്തകര്‍ ‘അല്‍-മിക്വാദ്’ റസ്റ്ററന്റില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ അതിഥിയായി പങ്കെടുത്ത് എംപി ഇടപഴകുന്നതിന്റെ വീഡിയോ ആണ് മറുനാടന്‍ ആരോപണത്തിനായി ഉപയോഗിച്ചത്. ഗാ്ന്ധിയനും ആദര്‍ശ ശീലനുമായ ഒരാള്‍ എന്ന് നടിക്കുന്ന പ്രതാപിന്‍ മദ്യപിച്ച് കൂത്താടിയെന്നും ഇക്കാര്യം ഫേസ്ബുക്കിലും വാട്‌സാപ്പിലും ചൂണ്ടിക്കാട്ടിയവര്‍ക്കെതിരേ പ്രതാപന്‍ പോലിസില്‍ പരാതി നല്‍കിയെന്നുമാണ് മറുനാടന്റെ ആരോപണം.

എന്നാല്‍, വീഡിയോയില്‍ കൃത്രിമം കാണിച്ച് ‘നാണമില്ലേ മിസ്റ്റര്‍ പ്രതാപന്‍ ഇങ്ങനെ വേഷം കെട്ടാന്‍’ എന്ന തലക്കെട്ടോടെ വക്രീകരിച്ചും മദ്യപനായി ചിത്രീകരിച്ചും മറുനാടന്‍ മലയാളി പ്രദര്‍ശിപ്പിച്ചുവെന്നാണ് പരാതി. ഈമാസം 12നാണ് യുട്യൂബ് ചാനല്‍ ഈ വീഡിയോ പ്രദര്‍ശിപ്പിച്ചത്.
ALSO WATCH

 

Most Popular