Friday, October 22, 2021
HomeNewsKeralaപ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയുടെ ലോകത്തെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കാന്‍ ഉത്തരവ്

പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയുടെ ലോകത്തെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കാന്‍ ഉത്തരവ്

ദുബൈ: പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയുടെ മുഴുവന്‍ രാജ്യങ്ങളിലുള്ള ആസ്തികളും മരവിപ്പിക്കാന്‍ യുകെ കോടതിയുടെ ഉത്തരവ്. എന്‍എംസി ഹെല്‍ത്ത് മുന്‍ സിഇഒയും മലയാളിയുമായ പ്രശാന്ത് മങ്കാട്ടിന്റെയും മറ്റു ചില ഉദ്യോഗസ്ഥരുടെയും സ്വത്ത് മരവിപ്പിക്കാനും ഉത്തരവുണ്ട്. അബൂദബി കൊമേഴ്സ്യല്‍ ബാങ്കിന്റെ അപേക്ഷ പ്രകാരമാണ് കോടതി വിധി.

യുഎഇയില്‍ നിന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്കു പടര്‍ന്നു പന്തലിച്ച എന്‍എംസി ഹെല്‍ത്ത്‌കെയര്‍
ഷോര്‍ട് സെല്ലിങ് സംരംഭമായ മഡ്ഡി വാട്ടേഴ്‌സ് ക്യാപിറ്റലിന്റെ ഒരു വെളിപ്പെടുത്തലോടെയാണ് തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയത്. വെളിപ്പടുത്തലിന് പിന്നാലെ 3.7 ശതകോടി ഡോളറിന്റെ വായ്പ ബാലന്‍സ്ഷീറ്റില്‍ കാണിക്കുകയോ അത് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്പനിക്ക് സമ്മതിക്കേണ്ടി വന്നു. ഫിനാബ്ലര്‍ അവരുടെ കടം നേരത്തെ പറഞ്ഞ 333.1 ദശ ലക്ഷം ഡോളര്‍ അല്ലെന്നും അത് യാഥാര്‍ത്ഥത്തില്‍ 1.3 ശതകോടി ഡോളറാണെന്നും വെളിപ്പെടുത്തി. ഇതോടെ ഷെട്ടിക്ക് കടം നല്‍കിയ ബാങ്കുകള്‍ മുഴുവന്‍ രംഗത്തെത്തുകയായിരുന്നു. അതിനിടെ സ്ഥാപനത്തില്‍ രാജിവച്ച് ഷെട്ടി ഇന്ത്യയിലേക്കു മുങ്ങിയിരുന്നു. യുഎഇയിലേക്ക് തിരിച്ച് വന്ന് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കവേയാണ് കുരുക്ക് കൂടുതല്‍ മുറുക്കുന്ന രീതിയില്‍ കോടതി വിധി ഉണ്ടായിരിക്കുന്നത്.

 

Most Popular