Saturday, October 23, 2021
HomeNewsKeralaസ്വാമി വേഷവും കള്ള പ്രൊഫൈലും; താത്വിക ചിന്തകന്‍ ചമഞ്ഞ് ലൈംഗിക പീഢനം നടത്തുന്നതായി യുവാവിനെതിരേ പരാതി;...

സ്വാമി വേഷവും കള്ള പ്രൊഫൈലും; താത്വിക ചിന്തകന്‍ ചമഞ്ഞ് ലൈംഗിക പീഢനം നടത്തുന്നതായി യുവാവിനെതിരേ പരാതി; പ്രതി ദുബയിലെന്ന് സൂചന

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച് അനവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതായി ജയകൃഷ്ണന്‍ മേനോന്‍ എന്ന യുവാവിനെതിരെ പരാതി. സംഘപരിവാര പ്രവര്‍ത്തകനെന്നു പരിചയപ്പെടുത്തുന്ന ഇയാള്‍ക്കെതിരേ നിരവധി പരാതികളാണ് സോഷ്യല്‍ മീഡിയകളില്‍ പൊങ്ങിവന്നിട്ടുള്ളത്. വഴങ്ങാത്ത സ്ത്രീകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം നടത്തുന്നതായും ജയകൃഷ്ണനെതിരെ പരാതിയുണ്ട്.

അറുപത് വയസുള്ള സ്ത്രീയെ കയറിപ്പിടിച്ചതിനു ജയകൃഷ്ണനെതിരെ ചോറ്റാനിക്കര പൊലീസും കേസും ചാര്‍ജ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജനുവരി 21 നു വീട്ടില്‍ക്കയറിച്ചെന്നു അറുപതു വയസ്സുള്ള സ്ത്രീയെ കയറിപ്പിടിച്ചതിനും മൊബൈല്‍ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞതിനുമാണ് ജയകൃഷ്ണനെതിരെ പൊലീസ് കേസ് ചാര്‍ജ് ചെയ്തത്.

അമേരിക്കയില്‍ എന്നാണ് ഫെയ്സ് ബുക്ക് പ്രൊഫൈലില്‍ കാണുന്നതെങ്കിലും ഇയാള്‍ ദുബൈയിലാണ് എന്നാണ് സൂചന. രാജനന്ദിനി എന്ന സ്ത്രീ ജയകൃഷ്ണനെതിരെ ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയതോടെയാണ് ഇയാളുടെ സ്ത്രീവേട്ടയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.

സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയും പണം തട്ടുകയും ചെയ്യുന്നതായാണ് യുവാവിനെതിരെ വന്ന പരാതികളില്‍ ഉന്നയിക്കപ്പെടുന്നത്. ഡോക്ടര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും വ്യാജ ഡോക്ടര്‍ ആണ് എന്നാണ് ആരോപണം. സ്ത്രീകളെ അസഭ്യം പറയുന്ന ഇയാളുടെ വോയിസ് ക്ലിപ്പുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കുടുംബ ബന്ധങ്ങള്‍ തകരുമെന്ന ഭയമാണ് മറ്റുള്ളവര്‍ പരാതി നല്‍കാതിരിക്കുന്നതിന് പിന്നില്‍ എന്ന് പലരും വിരല്‍ ചൂണ്ടുന്നു.

രാജനന്ദിനി എന്ന സ്ത്രീയാണ് ജയകൃഷ്ണനെതിരെ ഫെയ്സ് ബുക്ക് കുറിപ്പുമായി രംഗത്ത് വന്നിട്ടുള്ളത്. എങ്ങനെ ഏത് വിധം വേട്ടയാടണം എന്ന് ഇവനെ ആരും പഠിപ്പിക്കണ്ട. ഏത് സ്ത്രീകള്‍ ഏത് വിധം എന്നറിഞ്ഞു വച്ച് ആ രീതിയില്‍ ഇടപെട്ട് തനിക്ക് വശംവദനാക്കാന്‍ ഇവന് നന്നായി അറിയാമെന്നും രാജനന്ദിനിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇയാള്‍ വലയിലാക്കിയ അമ്പതിലേറെ സ്ത്രീകളെ അറിയാമെന്നും രാജ നന്ദിനി കുറിപ്പില്‍ പറയുന്നു. സ്വാമി വേഷവും കള്ള പ്രൊഫൈലും താത്വിക ചിന്തകന്‍ എന്ന മട്ടിലുള്ള പോസ്റ്റുകളും ഹിന്ദു അനുകൂല നിലപാടുകളും ചമഞ്ഞാണ് തട്ടിപ്പ്.

രാജനന്ദിനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഇതാണ് ജയകൃഷ്ണന്‍ മേനോന്‍ എന്ന സ്ത്രീ വേട്ടക്കാരന്‍. എങ്ങനെ ഏത് വിധം വേട്ടയാടണം എന്ന് ഇവനെ ആരും പഠിപ്പിക്കണ്ട. ഏത് സ്ത്രീകള്‍ ഏത് വിധം എന്നറിഞ്ഞു വച്ച് ആ രീതിയില്‍ ഇടപെട്ട് തന്റെ ഇങ്കിതത്തിലേക്ക്, വേട്ടത്താവളത്തിലേക്ക് എത്തിക്കാന്‍ ഇവന് നന്നായി അറിയാം. അങ്ങനെയാണ് ഇവന്‍ എന്നെയും സമീപിച്ചത് എന്നാല്‍… അവന്റെ ചുവട് പിഴച്ചത് അവിടെയാണ്. ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കണമെന്നും സ്ത്രീവേട്ടക്കാരന്റെ പൊയ്മുഖം വലിച്ചു കീറണമെന്നും ഉദ്ദേശിച്ചു ഞാന്‍ ഒരു പോസ്റ്റ് ഇട്ടു. അത് കണ്ട് ആര്‍ത്തലച്ചു ഇന്‍ബോക്സില്‍ എത്തിയ അനേകം സ്ത്രീകളുടെ കരച്ചിലും പേടിയും വിവാഹബന്ധം ഉലഞ്ഞതും അവര്‍ പറഞ്ഞു. ഇവന്റെ പല ഓഡിയോകളും അവര്‍ കൈമാറി.

ഞെട്ടിപ്പിക്കുന്ന തന്ത്രങ്ങളാണ് ഇവന്‍ ഉപയോഗിച്ചത്. സ്വാമി വേഷവും കള്ള പ്രൊഫൈലും താത്വിക ചിന്തകന്‍ എന്ന മട്ടിലുള്ള പോസ്റ്റുകളും ഹിന്ദു അനുകൂല നിലപാടുകളും അവനിലേക്ക്, സമൂഹത്തിന്റെ ഉന്നത സ്രെണി യിലുള്ള സ്ത്രീകളും പാര്‍ട്ടി നേതാക്കളും ആശ്രമം നടത്തിപ്പുകാരും ഒഴുകിയെത്താന്‍ കാരണമായി. അതുപയോഗിച്ച് അവന്‍ സ്ത്രീകളുടെ ഏറ്റവും ലോലമായ വികാരങ്ങളെ ഉണര്‍ത്തും വിധം വാക്കുകളുടെ ഇന്ദ്രജാലങ്ങള്‍ സൃഷ്ടിച്ചു. വിവാഹജീവിതത്തില്‍ അലോസരങ്ങള്‍ ഉള്ളവര്‍, സ്നേഹത്തിനായി കൊതിക്കുന്നവര്‍, വിവാഹ മോചിതര്‍ വിധവകള്‍ എന്നിവരെ തട്ടകത്തില്‍ എത്തിക്കാന്‍ ഇവന്റെ ഇമേജിന് അനായാസം കഴിഞ്ഞു. ഈയിടെ ശിവോഹം എന്നൊരു ട്രസ്റ്റ് ഇവനെ ചീഫ് ഗസ്റ്റ് ആയി പ്രമോട്ട് ചെയ്തത് കണ്ടു ഞാന്‍ മൂക്കത്ത് വിരല്‍ വച്ചു നിന്നുപോയി. അതാണ് ഇവന്‍.

ഇവന്റെ വലയില്‍ വീണ സ്ത്രീകളെ ഇവന്‍ ലൈംഗികമായി ഉപയോഗിക്കുക മാത്രമല്ല പണം തട്ടുകയും ചെയ്യുന്നു. അമേരിക്കന്‍ ജീവിതം മടുത്ത് നാട്ടിലേക്ക് വന്നതാണെന്ന് പറഞ്ഞു പരത്തുന്ന ഇവന്‍ അവിടെ ഭാര്യയെ ഉപദ്രവിച്ചു ജയില്‍ ജീവിതം കഴിഞ്ഞു വന്നതാണെന്നുള്ള എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. അവന്റെ ഭാര്യയുടെ അമ്മാവനും ചിറ്റപ്പനും പറയുന്നത് കേട്ടാല്‍ അന്നേരം കയ്യില്‍ കിട്ടിയാല്‍ ഇവനെ കൈകാര്യം ചെയ്യാന്‍ കൈ തരിക്കും.ഇവന്‍ വലയിലാക്കിയത് അമ്പതിലേറെ സ്ത്രീകളുടെ കണക്ക് തരാം. സ്ത്രീകളുടെ വിവാഹജീവിതം തകര്‍ക്കുന്ന ഇവനെപ്പോലുള്ള സാമൂഹ്യ ദ്രോഹിയെ തിരിച്ചറിയുക. ഞാന്‍ ദേശീയ മനുഷ്യാവകാശകമ്മീഷനിലെ അംഗവും കൂടിയായതിനാല്‍ എനിക്ക് ഇവന്റെ കാര്യം സമൂഹത്തെ അറിയിക്കേണ്ട കടമ കൂടിയുണ്ട്. ഞാന്‍ ഇവനെതിരെ കൊടുത്ത പരാതിയിന്മേല്‍ പോലും ഒരു അന്വേഷണ പുരോഗതിയിന്‍ വരാത്തവിധം ഇവന്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നതായും അറിയുന്നു. കൂടാതെ എന്നെ സമൂഹത്തിനു മുന്നില്‍ രഹസ്യമായും സോഷ്യല്‍ മീഡിയ വഴിയും അപവാദ പ്രചാരണവും നടക്കുന്നുണ്ട്. ഇവന്‍ അതിനായി ചില സ്ത്രീകളെയും കൂട്ട് പിടിച്ചതായി അറിയാം.

ഒരു അതിശയം എന്തെന്നാല്‍ അവനെക്കുറിച്ചു നമ്മള്‍ ആരോടെങ്കിലും പറഞ്ഞാല്‍ ഒരു സ്ത്രീയും അത് വിശ്വസിക്കില്ല അതാണ് അവന്റെ മിടുക്ക്. ഇനി സോഷ്യല്‍ മീഡിയയാണ് ഒരു ആശ്രയം നിങ്ങള്‍ ഓരോരുത്തരും ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് നമ്മുടെ സ്ത്രീകളെ സഹായിക്കുക. ഞാന്‍ അറിഞ്ഞിടത്തോളം ഈ സ്ത്രീകള്‍ എല്ലാം തന്നെ നല്ലവരാണ് ഏതോ ബലഹീനതയുടെ അറ്റത്ത് പിടിച്ചു വലിച്ചിട്ടാണ് ഇവന്‍ അവരെ വരുതിയില്‍ ആക്കുന്നത്. സ്നേഹം പറഞ്ഞു പറഞ്ഞു അവസാനം ന്യുഡ് ചിത്രങ്ങള്‍ വാങ്ങിയെടുക്കാന്‍ ആദ്യം ഇവന്‍ ന്യുഡ് കൊടുക്കും ഇങ്ങനെ വാങ്ങിയ ചിത്രങ്ങള്‍ വച്ച് ഇവന്‍ ഭീഷണി മുഴക്കുന്ന ഓഡിയോയും എന്റെ കയ്യിലുണ്ട്. നമ്മുടെ അമ്മമാരെയും സഹോദരങ്ങളെയും രക്ഷിക്കാന്‍ ഈ ദൗത്യം ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുകയാണ്.

ഇതില്‍ 100%യാഥാര്‍ഥ്യം മാത്രമേയുള്ളൂ ഭയം വേണ്ട. നമ്മുടെ നല്ലവരായ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി മുതലെടുക്കുന്ന ഈ സാമൂഹ്യ വിപത്തിനെ എത്രയും വേഗം പുകച്ചു പുറത്ത് ചാടിക്കുക. വേഗമാകട്ടെ ഇന്നലെക്കൂടി ഒരു സ്ത്രീ ഇരയായ വിവരം കിട്ടിയതുകൊണ്ടാണ് ഞാന്‍ തിരക്കിട്ട് ഇങ്ങനെ ഒരു പോസ്റ്റ് ചെയ്തത്. വേഗമാകട്ടെ. ഇനിയൊരു സ്ത്രീയും ആത്മഹത്യയുടെ വക്കത്ത് എത്താതിരിക്കട്ടെ. സ്നേഹപൂര്‍വ്വം രാജ നന്ദിനി.

ഇതാണ് ജയകൃഷ്ണൻ മേനോൻ എന്ന സ്ത്രീ വേട്ടക്കാരൻ. എങ്ങനെ ഏത് വിധം വേട്ടയാടണം എന്ന് ഇവനെ ആരും പഠിപ്പിയ്ക്കണ്ട. ഏത് സ്ത്രീകൾ…

Posted by Raja Nandini on Sunday, August 23, 2020

 

ആര്യന്‍ രാജും തന്റെ എഫ്ബി കുറിപ്പില്‍ പറയുന്നത് ഇയാള്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നയാളാണ് എന്നാണ്. ഈ പ്രൊഫൈലില്‍ കാണുന്ന ജയകൃഷ്ണന്‍ മേനോന്‍ പൊറ്റക്കാട്ട് ഒരു സെക്ഷ്വല്‍ പ്രെഡേറ്റര്‍ ആണെന്നും ആര്യന്‍ രാജ് പറയുന്നു.

Kaaliyambi. എഴുതുന്നു.

ഇന്നു വരെ ഇത്തരം ഒരു പോസ്റ്റ് ഇട്ടിട്ടില്ല. ഇത് ആദ്യമായി ഇടുന്നു.

എല്ലാവരും പറയുന്നു. ഇനി…

Posted by Aryan Raj on Sunday, August 23, 2020

 

Most Popular