Monday, October 25, 2021
HomeNewsInternationalഅഫ്ഗാനിസ്ഥാന് ഇന്ത്യ അടക്കമുള്ള എസ്.സി.ഒ അന്താരാഷ്ട്ര രാജ്യങ്ങളുടെ പിന്തുണ ആവശ്യപെട്ട് ചൈന

അഫ്ഗാനിസ്ഥാന് ഇന്ത്യ അടക്കമുള്ള എസ്.സി.ഒ അന്താരാഷ്ട്ര രാജ്യങ്ങളുടെ പിന്തുണ ആവശ്യപെട്ട് ചൈന

ദുഷാന്‍ബേ: അഫ്ഗാനിസ്ഥാന് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം ആവശ്യപെട്ട് ചൈന. ഷാന്‍ഹായ് കോര്‍പ്പറേഷന്‍ സംഘടനയിലെ അംഗ രാജ്യങ്ങള്‍ നിര്‍ബന്ധമായും സഹായിക്കണമെന്ന് തജക്കിസ്ഥാനിലെ ദുഷാന്‍ബേയിലെ എസ്.സി.ഒ രാജ്യങ്ങളുടെ യോഗത്തില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് ഇത്തരം ഒരു ആവശ്യം മുന്നോട്ട് വച്ചത്.
അഫ്ഗാനിസ്ഥാന് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും പ്രത്യേകിച്ച് അതിന്‍റെ അയല്‍ രാജ്യങ്ങളില്‍ നിന്നു വലിയ പിന്തുണ ആവശ്യമുണ്ടന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞു. അമേരിക്കന്‍ സൈന്യത്തിന്‍റെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മടക്കത്തെ വിമര്‍ശിച്ച ചൈനീസ് പ്രസിഡന്‍റ് അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ അധികാര കൈമാറ്റത്തില്‍ എസ്.സി.ഒ രാജ്യങ്ങള്‍ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് സൂചിപ്പിച്ചു.നേരത്തെ തന്നെ താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചയുടന്‍ അവരുമായി സഹകരണം പ്രഖ്യാപിച്ച രാജ്യമാണ് ചൈന. ഇതിന് പുറമെ 31 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ സഹായവും അഫ്ഗാനിസ്ഥാനായി ചൈന പ്രഖ്യാപിച്ചു.

ചൈന, ഇന്ത്യ, കസാഖിസ്ഥാന്‍, കിര്‍ഖിസ്ഥാന്‍, റഷ്യ, പാകിസ്ഥാന്‍, തജകിസ്ഥാന്‍, ഉസ്ബകിസ്ഥാന്‍ എന്നിവരാണ് എസ്.സി.ഒ അംഗ രാജ്യങ്ങള്‍. അഫ്ഗാനിസ്ഥാന് എസ്.സി.ഒ രാജ്യങ്ങളില്‍ നിരീക്ഷക പദവിയുണ്ട്.അഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നതെന്നും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് യോഗത്തില്‍ പറഞ്ഞു.

Most Popular