9 സെക്കൻഡിനുള്ളിൽ എമിഗ്രേഷൻ പൂർത്തിയാക്കാൻ സാധിക്കുന്ന ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക് സംവിധാനവുമായി ദുബായ്. കണ്ണും മുഖവും ക്യാമറയില്‍ കാണിച്ച് എമിഗ്രേഷന്‍ നടപടി പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്ന അത്യാധുനിക യാത്ര-സംവിധാനമാണ് ഫാസ്ട്രാക്ക് ബയോമെട്രിക്.
പുതിയ ബയോമെട്രിക് സംവിധാനങ്ങൾ 122 സ്മാർട്ട് ഗേറ്റുകളിലും വിമാനത്താവളങ്ങളിലെ പുറപ്പെടൽ ടെർമിനലുകളിലും വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കോവിഡിെന്റ പശ്ചാത്തലത്തില്‍ എവിടെയും സ്പര്‍ശനം ഇല്ലാതെ നടപടി പൂര്‍ത്തിയാകാന്‍ സംവിധാനം സഹായിക്കും. ടെര്‍മിനല്‍ 3- ബിസിനസ് ക്ലാസ് യാത്രക്കാരുടെ ഭാഗത്ത് ഫെബ്രുവരി 22ന് തുടങ്ങിയ സംവിധാനമാണ് ഇപ്പോള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചത്.