ദുബയ്: യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ച രണ്ട് പേര്‍ മരിച്ചു. ഇതോടെ ഗള്‍ഫ് മേഖലയില്‍ മരണം മൂന്നായി. ഗള്‍ഫില്‍ ഇന്നലെ മാത്രം 91 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
യൂറോപ്പില്‍ നിന്നെത്തിയ 78കാരനായ അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണ് യുഎഇയില്‍ മരിച്ചത്. മറ്റു പല രോഗങ്ങളും കൊണ്ട് അവശത അനുഭവിച്ചു വരികയായിരുന്നു ഇരുവരും എന്നാണ് വിവരം. ബഹ്‌റയ്‌നില്‍ 65കാരി കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.
യുഎഇയില്‍ 12 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ രാജ്യത്ത് 140 പേര്‍ക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. സൗദിയില്‍ 70 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം ഉറപ്പിച്ചത്. ഇതോടെ എണ്ണം 344 ആയി. കുവൈത്തില്‍ 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ എണ്ണം 159ല്‍ എത്തി. ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള ഖത്തറില്‍ ഇന്നലെയും 10 പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. ഇതോടെ എണ്ണം 470 ആയി.