കൊറോണ: ദുബയില്‍ ഒരു മലയാളി കൂടി മരിച്ചു

corona dubai malayali death

ദുബയ്: കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളി കൂടി ദുബയില്‍ മരിച്ചു. തിരുവനന്തപുരം പാര്‍ക്ക് റോഡ് കീഴ രാമന്‍പുത്തൂര്‍ സ്വദേശി സിറില്‍ റോയ് (58) ആണ് മരിച്ചത്. ഡിക്രൂസ്-ഇസബെല്‍ ഡിക്രൂസ് ദമ്പതികളുടെ മകനാണ്. ഭാര്യ: മേരി എ.റോയ്. ദുബായ് ഓട്ടോ സ്പെയര്‍പാര്‍ട്സ് ബിസിനസ് നടത്തിവരികയായിരുന്നു. ഇതോടെ കൊറോണ വൈറസ് ബാധിച്ച് ദുബായില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി

കഴിഞ്ഞ ദിവസം മരിച്ച കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കല്‍ ഷാജി സക്കറിയയും (51)ക്ക് ഇന്ന് കൊറോണ സ്ഥിരീകരിച്ച റിപോര്‍ട്ട വന്നിരുന്നു. ദുബയിലെ ജിന്‍കോ കമ്ബനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായിരുന്ന ഷാജിയെ പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച്ചയാണ് അദ്ദേഹം മരിച്ചത്. തുടര്‍ന്നുള്ള പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ദുബയില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.