ഗള്‍ഫില്‍ നിന്നുള്ള ഏറ്റവും വലിയ ഒഴിപ്പിക്കല്‍: ആദ്യ രണ്ട് വിമാനങ്ങള്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക്

international flight service india

ദുബയ്: വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസി ഇന്ത്യക്കാരുടെ ഏറ്റവും വലിയ ഒഴിപ്പിക്കലില്‍ പ്രഥമ പരിഗണന ഗള്‍ഫ് രാജ്യങ്ങള്‍ക്ക്. പ്രവാസികളെ കൊണ്ടുപോകുന്ന യുഎഇയില്‍ നിന്നുള്ള ആദ്യ രണ്ട് വിമാനങ്ങള്‍ കേരളത്തിലേക്കായിരിക്കുമെന്നും റിപോര്‍ട്ട്.

മെയ് 7ന് തന്നെ ആദ്യ വിമാനം പറക്കുമെന്നാണ് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കൊച്ചിയിലാണ് വിമാനം ഇറങ്ങുകയെന്നാണ് അറിയുന്നത്.

രണ്ട് ലക്ഷത്തോളം പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയ കേരളം പ്രവാസികളെ സ്വീകരിക്കാനുള്ള എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനാലാണ് ആദ്യ വിമാനങ്ങള്‍ക്ക് കേരളം പരിഗണിക്കപ്പെടുന്നത്. 1,97,000 പേരാണ് ഇതിനോടകം യുഎഇ എംബസി വെബ്‌സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ നിന്നും മുന്‍ഗണനാ ക്രമത്തിലായിരിക്കും പുറപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കുക. ഈ പട്ടികഎയര്‍ ഇന്ത്യക്ക് അയച്ചുകൊടുക്കുകയും അവര്‍ ടിക്കറ്റ് ഇഷ്യു ചെയ്യുകയുമാണുണ്ടാവുകയെന്ന് കപൂര്‍ പറഞ്ഞു. എയര്‍ ഇന്ത്യ വെബ്‌സൈറ്റ് വഴിയോ ഓഫിസുകള്‍ വഴിയോ യാത്രക്കാര്‍ക്ക് പണമടക്കാം.

ഇതിന് മുമ്പ് ഇത്തരത്തിലൊന്ന് കൈകാര്യം ചെയ്തിട്ടില്ല. ആദ്യ ദിവസം രണ്ടില്‍ കൂടുതല്‍ വിമാനങ്ങള്‍ ഇണ്ടാവാനിടയില്ല-അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ നിരീക്ഷിച്ച ശേഷം പൂര്‍ണ തോതിലുള്ള സര്‍വീസ് ആരംഭിക്കാനാണു തീരുമാനം.

എയര്‍ ഇന്ത്യ ഓഫിസുകള്‍ നാളെ മുതല്‍ തുറക്കും
പ്രവാസികളെ ഒഴിപ്പിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ യുഎഇയിലെ എയര്‍ ഇന്ത്യ ഓഫിസുകള്‍ നാളെ മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. എയര്‍ ഇന്ത്യയുടെ ദുബയ്, അബൂദബി, ഷാര്‍ജ, അല്‍ഐന്‍ ഓഫിസുകളാണ് തുറക്കുക. രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെയാണ് പ്രവര്‍ത്തി സമയം. ആവശ്യമെങ്കില്‍ സമയം നീട്ടും. യാത്രാ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലെ എയര്‍ ഇന്ത്യ ഓഫിസുകള്‍ നേരത്തേ അടച്ചിരുന്നു.

വിമാനങ്ങളുടെ സമയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ലെന്ന് എയര്‍ ഇന്ത്യ ഓഫിസ് അറിയിച്ചു. വിശദാംശങ്ങള്‍ നാളെയോടെ ലഭ്യമാവും.

Indian missions in the UAE will coordinate one of the biggest evacuation operations of citizens, and will cull out the first list of distressed citizens to fly home on May 7, the Indian ambassador to the UAE Pavan Kapoor told Khaleej Times.