അബൂദബി: യുഎഇയില്‍ 2,012 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവില്‍ 13,889 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. ചികിത്സയിലായിരുന്ന 2,147 പേര് കൂടി രോഗമുക്തരായപ്പോള്‍ രണ്ട് പുതിയ കോവിഡ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1512 പേര് കൊവിഡ് കാരണം രാജ്യത്ത് മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 195,573 കോവിഡ് പരിശോധനകള്‍ ഇന്ന് നടന്നു.
ALSO WATCH: