യുഎഇയില്‍ മാളുകളും മാര്‍ക്കറ്റുകളും അടക്കും; റസ്റ്റോറന്റുകളില്‍ ഡെലിവറി മാത്രം

uae mall closing

ദുബയ്: യുഎഇയില്‍ ഷോപ്പിങ് മാളുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, പച്ചക്കറി-ഇറച്ചി-മല്‍സ്യ മാര്‍ക്കറ്റുകള്‍ എന്നിവ രണ്ടാഴ്ച്ചത്തേക്ക് അടച്ചിടും. 48 മണിക്കൂറിനകം തീരുമാനം നടപ്പില്‍ വരും.

മൊത്തവ്യാപാരികള്‍, ഫാര്‍മസികള്‍, ഗ്രോസറികള്‍ എന്നിവയെ തീരുമാനത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. പുതിയ തീരുമാനപ്രകാരം റസ്റ്റൊറന്റുകളില്‍ ഡൈനിങ് അനുവദിക്കില്ല. പകരം ഹോം ഡെലിവറി മാത്രമായിരിക്കും.

Coronavirus: UAE shuts malls for two weeks