ദുബൈ: യുഎഇയില്‍ റസിഡന്‍സി വിസ പുതുക്കുന്നതിനുള്ള ഗ്രേസ് പിരീഡ് അവസാനിക്കുക വിസാ കാലാവധി തീരുന്ന തിയ്യതിക്ക് അനുസരിച്ചായിരിക്കുമെന്ന് ആമിര്‍ സെന്റര്‍. വിസാ കാലാവധി അവസാനിക്കുന്ന തിയ്യതിക്ക് അനുസരിച്ചാണ് വിസ പുതുക്കാനുള്ള അപേക്ഷ നല്‍കേണ്ട കാലാവധി ആരംഭിക്കുക. വിസ പുതുക്കാനുള്ള തിയ്യതി മുതല്‍ മൂന്ന് മാസത്തേക്കാണ് ഗ്രസേ പിരീഡ് ലഭിക്കുക.
2020 മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ അവസാനം വരെയുള്ള കാലയളവില്‍ കാലാവധി അവസാനിച്ചവരുടെ പുതുക്കല്‍ അപേക്ഷ ജൂലൈ 12 മുതല്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. അവരുടെ മൂന്ന് മാസത്തെ ഗ്രേസ് പിരീഡ് ഒക്ടോബര്‍ 12ന് അവസാനിക്കും.
മെയ് 1 മുതല്‍ ജൂണ്‍ അവസാനംവരെ കാലാവധി അവസാനിച്ചവരുടെ അപേക്ഷ ആഗസ്ത് 10 മുതല്‍ സ്വീകരിക്കും. ഇവരുടെ ഗ്രേസ് പിരീഡ് നവംബര്‍ 10ന് ആണ് അവസാനിക്കുക. ജൂലൈ 1നും ജൂലൈ 11നും ഇടയില്‍ കലാവധി അവസാനിച്ചവരുടേത് സ്പതംബര്‍ 10 മുതലാണ് പുതുക്കാനാവുക. ഇവരുടെ ഗ്രേസ് പിരീഡ് ഡിസംബര്‍ 10 വരെയാണ്.
കാലാവധി കഴിഞ്ഞ വിസിറ്റ്, ടൂറിസ്റ്റ് വിസക്കാരുടെ ഗ്രേസ് പിരീഡ് ആഗസ്ത് 12ന് അവസാനിക്കും. ഇത്തരക്കാര്‍ നിശ്ചിത തിയ്യതിക്കകം രാജ്യം വിടുകയോ എംപ്ലോയ്മെന്റ് വിസയിലേക്കു മാറുകയോ ചെയ്യണം.