Saturday, October 1, 2022
HomeNewsfeedഅബൂദബിയില്‍ പൊതുസ്ഥലത്ത് പ്രവേശിക്കാന്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു

അബൂദബിയില്‍ പൊതുസ്ഥലത്ത് പ്രവേശിക്കാന്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു

അബൂദബി: അബൂദബിയില്‍ ആഗസ്ത് 20 മുതല്‍ നിരവധി സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് വാക്‌സിന്‍ നിര്‍ബന്ധമാക്കി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി. അബൂദബിയിലെ ടാര്‍ജറ്റ് ഗ്രൂപ്പില്‍ 93 ശതമാനവും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് തീരുമാനം.

ഷോപ്പിങ് സെന്ററുകള്‍, റസ്റ്റൊറന്റുകള്‍, കഫേകള്‍, ജിമ്മുകള്‍, വിനോദ കേന്ദ്രങ്ങള്‍, കായിക പരിപാടികള്‍, ഷോപ്പിങ് സെന്ററുകള്‍ക്കു പുറത്തുള്ള എല്ലാ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയവ നിയമത്തിന്റെ പരിധിയില്‍പ്പെടും. എന്നാല്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍ തുടങ്ങി അവശ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന ഷോപ്പുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വാക്‌സിനെടുക്കുന്നതില്‍ ഇളവുള്ള വിഭാഗത്തിനും 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഒഴിച്ച് ബാക്കി എല്ലാവര്‍ക്കും ആഗസ്ത് 20 മുതല്‍ നിയമം ബാധകമാവും.
ALSO WATCH

Most Popular