ദുബൈ: യുഎഇയില്‍ കോവിഡിന്റെ മോശം കാലം അവസാനിച്ചുവെന്ന് ദുബൈ ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ദുരിത കാലത്ത് യുഎഇ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ഇതുവഴി മഹാമാരിക്കെതിരെ പോരാടിയ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി യുഎഇ മാറിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കോവിഡിനെതിരെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തര്‍ നടത്തിയ പിന്തുണ അദ്ദേഹം വിശദീകരിച്ചു.
ഈ മാസം 24 മുതല്‍ ആയിരത്തില്‍ താഴെയാണ് യുഎഇയിലെ പ്രതിദിന രോഗികള്‍. ഈ വര്‍ഷാവസാനത്തോടെ വാക്‌സിനേഷന്‍ 100 ശതമാം പൂര്‍ത്തീകരിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
ALSO WATCH