അബൂദബി: ആഗസ്ത് 21 മുതല്‍ യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി എയര്‍ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു. അബൂദബി, ഷാര്‍ജാ വിമാനത്താവളങ്ങളില്‍ നിന്നു യാത്രചെയ്യുന്നവര്‍ക്കാണ് ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
അബൂദബിയില്‍ നിന്നു യാത്രതിരിക്കുന്നവര്‍ക്ക് 96 മണിക്കൂറിനുള്ളിലും ഷാര്‍ജയില്‍ നിന്നുള്ളവര്‍ക്ക് 48 മണിക്കൂറിനുള്ളിലും ലഭിച്ച കോവിഡ് പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇവിടെ നിന്ന് പുറപ്പെടുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് വിമാന കമ്പനികള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. ഇത്തിഹാദ് എയര്‍വെയ്സ് ആഗസ്ത് 16 മുതല്‍ തന്നെ ഈ തീരുമാനം നടപ്പാക്കിയിരുന്നു.
ദുബയിലേക്ക് തിരിച്ചുവരുന്നവര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് ദുബയ് വെബ്സൈറ്റില്‍ ‘എന്‍ട്രി പെര്‍മിറ്റിനു’ അപേക്ഷിക്കണം. അംഗീകൃത കേന്ദ്രത്തില്‍ നിന്നുള്ള കൊവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലത്തിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണം. സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന് ആവശ്യമില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
Covid-19 negative test report needed to depart from these UAE airports