ദുബൈ: അബൂദബി ഹെല്‍ത്ത് സര്‍വീസ് കമ്പനി(സേഹ) വഴി കോവിഡ് പിസിആര്‍ ടെസ്റ്റ് നടത്തുന്നതിന് 65 ദിര്‍ഹം. നേരത്തേ 85 ദിര്‍ഹം ആയിരുന്നത് മാര്‍ച്ച് 23ന് പുറപ്പെടുവിച്ച സര്‍ക്കുലറിലൂടെയാണ് 65 ദിര്‍ഹം ആക്കിയത്.
ഇവര്‍ക്ക് ടെസ്റ്റ് സൗജന്യം
-യുഎഇ പൗരന്മാര്
-50 വയസ്സിന് മുകളിലുള്ളവര്‍
-മാറാവ്യാധികള്‍ ഉള്ളവര്‍
മുകളില്‍ പറഞ്ഞ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് 8001717 എന്ന നമ്പറില്‍ വിളിച്ച് സൗജന്യ ടെസ്റ്റിന് ബുക്ക് ചെയ്യാം
താഴെ പറയുന്നവര്‍ക്ക് സേഹ ആപ്പ് വഴി ബുക്ക് ചെയ്ത് സൗജന്യ ടെസ്റ്റ് നടത്താം
-യുഎഇ പൗരന്മാര്
-ഇമാറാത്തി വനിതകളുടെ കുട്ടികള്‍
-സ്വദേശി വീടുകളില്‍ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍
-മാറാവ്യാധികള്‍ ഉള്ളവര്‍
-50 വയസ്സിന് മുകളിലുള്ളവര്‍
-ഗര്‍ഭിണികള്‍
സൗജന്യ ടെസ്റ്റിന് യോഗ്യതയില്ലാത്തവര്‍ക്ക് 65 ദിര്‍ഹം നല്കി സേഹ കേന്ദ്രങ്ങളില്‍ നിന്ന് ടെസ്റ്റ് നടത്താം.
സേഹ ഡ്രൈവ്-ത്രൂ ടെസ്റ്റിങ് കെന്ദ്രങ്ങള്‍
1. ദുബൈ
-സിറ്റി വാക്ക് (രാവിലെ 8 മുതല്‍ രാത്രി 8 വരെ)
-മിന റാഷിദ് (രാവിലെ 8 മുതല്‍ രാത്രി 8 വരെ)
-അല്‍ ഖവാനീജ് (രാവിലെ 8 മുതല്‍ രാത്രി 8 വരെ)
2. അബൂദബി
– സായിദ് സ്പോര്‍ട്സ് സിറ്റി (രാവിലെ 8 മുതല്‍ രാത്രി 7 വരെ, വെള്ളി ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 8 വരെ)
– അല്‍ വത്ബ സ്ക്രീനിങ് സെന്റര്‍ (രാവിലെ 8 മുതല്‍ രാത്രി 7 വരെ, വെള്ളി അവധി)
-അല്‍ ബാഹിയ സ്ക്രീനിങ് സെന്റര്‍ (രാവിലെ 8 മുതല്‍ രാത്രി 7 വരെ, വെള്ളി അവധി)
-അല്‍ ശംഖ സ്ക്രീനിങ് സെന്റര്‍ (രാവിലെ 8 മുതല്‍ രാത്രി 7 വരെ, വെള്ളി അവധി)
-അബൂദബി കോര്‍ണിഷ് (രാവിലെ 8 മുതല്‍ രാത്രി 7 വരെ, വെള്ളി അവധി)
3. അല്‍ഐന്‍
-അല്‍ ഹിലി സ്ക്രീനിങ് സെന്റര്‍ (രാവിലെ 8 മുതല്‍ രാത്രി 7 വരെ, വെള്ളി അവധി)
– അശാരിജ് സ്ക്രീനിങ് സെന്റര്‍ (രാവിലെ 8 മുതല്‍ രാത്രി 7 വരെ, വെള്ളി ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 8 വരെ)
4. അല്‍ ദഫ്റ
-മദീന സായിദ് (രാവിലെ 8 മുതല്‍ രാത്രി 8 വരെ, വെള്ളി അവധി)
-ഗയാത്തി (രാവിലെ 8 മുതല്‍ രാത്രി 8 വരെ, വെള്ളി, ശനി അവധി)
-അല്‍ മിര്‍ഫ (രാവിലെ 8 മുതല്‍ രാത്രി 8 വരെ, വെള്ളി, ശനി അവധി)
-അല്‍ സില
– ലിവ
-ദെല്‍മ
5. ഷാര്‍ജ
-ഗോള്‍ഫ് ആന്റ് ഷൂട്ടിങ് ക്ലബ്ബ് (രാവിലെ 8 മുതല്‍ രാത്രി 8 വരെ)
-അല്‍ ജെര്‍ഫ് 2 (രാവിലെ 10 മുതല്‍ രാത്രി 6 വരെ, വെള്ളി, ശനി അവധി)
-ദഫന്‍ അല്‍ഖോര്‍ സെന്റര്‍- കോര്‍ണിഷിന് സമീപം (രാവിലെ 8 മുതല്‍ രാത്രി 8 വരെ)
-ഡിഫന്‍സ് ക്യാമ്പ്-ശെയ്ഖ് ഖലീഫ ഹാള്‍ (രാവിലെ 8 മുതല്‍ രാത്രി 8 വരെ)
-നാഷനല്‍ ടെസ്റ്റിങ് സെന്റര്‍-ഫുജൈറ ആശുപത്രിക്ക് സമീപം (രാവിലെ 8 മുതല്‍ രാത്രി 8 വരെ)