Wednesday, July 6, 2022
HomeGulfUAEയുഎഇയിലെ മൂന്ന് നഗരങ്ങളിലേക്കെത്തുന്ന ഇന്ത്യക്കാര്‍ക്ക് കൊവിഡ് ടെസ്റ്റ് വാലിഡിറ്റി വ്യത്യസ്തം

യുഎഇയിലെ മൂന്ന് നഗരങ്ങളിലേക്കെത്തുന്ന ഇന്ത്യക്കാര്‍ക്ക് കൊവിഡ് ടെസ്റ്റ് വാലിഡിറ്റി വ്യത്യസ്തം

ദുബൈ: ദുബൈ, അബൂദബി, ഷാര്‍ജ എന്നീ നഗരങ്ങളിലേക്കെത്തുന്ന ഇന്ത്യക്കാര്‍ക്ക് കൊവിഡ് ടെസ്റ്റ് വാലിഡിറ്റി വ്യത്യസ്ഥം. അബൂദബിയിലേക്കും ദുബയിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ യാത്ര ചെയ്യുന്നതിന് 96 മണിക്കൂറിനുള്ളില്‍ പിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ഷാര്‍ജയിലാണെങ്കില്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകം പിസിആര്‍ ടെസ്റ്റ് നടത്തണം.

സര്‍ക്കാര്‍ അംഗീകൃത ലബോറട്ടറിയില്‍ നിന്നാണ് ടെസ്റ്റ് നടത്തേണ്ടത്. അംഗീകൃത ലബോറട്ടറികളുടെ പൂര്‍ണ പട്ടിക ഇവിടെ. അംഗീകൃതമല്ലാത്ത സെന്ററുകളില്‍ നിന്ന് കൊവിഡ് ടെസ്റ്റ് നടത്തിയവരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ല.

ജൂലൈ 12 മുതല്‍ 26വരെ മൂന്ന് യുഎഇ വിമാന കമ്പനികള്‍ ഉള്‍പ്പെടെ അഞ്ച് എയര്‍ലൈനുകളാണ് ഇന്ത്യക്കാരെ യുഎഇയില്‍ എത്തിക്കുന്നത്.

Covid-19 test validity for Indians travelling to 3 UAE cities

Most Popular