യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന നാലുപേര്‍ കൂടി മരിച്ചു; 1209 പേര്‍ക്ക് രോഗബാധ

uae covid

ദുബൈ: യുഎഇയില്‍ ഇന്ന് 1209 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഇതോടെ യുഎഇയിലെ കോവിഡ് രോഗികളുടെ എണ്ണം 1,51,554 ആയി.

84,154 പേര്‍ക്ക് പരിശോധന നടത്തിയാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ നിലവില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 7,088 ആയി ഉയര്‍ന്നു. ഇന്ന് 680 പേര്‍ക്ക് കൂടി രോഗം സുഖപ്പെട്ടു. ആകെ 143,932 പേര്‍ക്കാണ് ഇതിനകം രോഗം ഭേദമായത്.

കോവിഡ് ബാധിച്ച് തീവ്ര പരിചരണത്തില്‍ കഴിഞ്ഞിരുന്ന നാലുപേര്‍ 24 മണിക്കൂറിനിടെ മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ മരണം 534.
COVID-19: UAE reports 4 deaths and 1,209 new coronavirus cases