അബുദാബി: യുഎഇയിൽ 1837 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. നാലു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1837 പേർക്ക് കൂടി രോഗം ബാധിച്ചതായും 1811 പേർ രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ രോഗികൾ: 5,99,823 ആണ്. പുതുതായി 2,37,439 പേർക്ക് കൂടി പരിശോധന നടത്തിയതോടെ യുഎഇയിൽ കോവിഡ് പരിശോധന ആകെ 53.3 ദശലക്ഷം കവിഞ്ഞു. അതേസമയം പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണമെന്നും നിർദേശമുണ്ട്.