Wednesday, January 26, 2022
HomeNewsfeedപ്രവാസികള്‍ക്ക് ആശ്വാസം; വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 23 മുതല്‍ ദുബയിലേക്ക് വരാം

പ്രവാസികള്‍ക്ക് ആശ്വാസം; വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 23 മുതല്‍ ദുബയിലേക്ക് വരാം

ദുബൈ: ഇന്ത്യയില്‍നിന്നുളള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ് വരുത്തി ദുബൈ. ഈ മാസം 23 മുതല്‍ യുഎഇ അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ദുബയിലേക്ക് പ്രവേശനം അനുവദിക്കും. 48 മണിക്കൂര്‍ മുമ്പ് എടുത്ത പിസിആര്‍ പരിശോധനയുടെ ക്യൂആര്‍ കോഡ് സഹിതമുള്ള സര്‍ട്ടിഫിക്കറ്റ് വേണം. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് റാപ്പിഡ് പിസിആര്‍ ടെസ്റ്റ് നടത്തണം.

ദുബയിലെത്തിയാല്‍ വിമാനത്താവളത്തില്‍ വീണ്ടും പിസിആര്‍ പരിശോധന നടത്തണം. ഇതിന്റെ ഫലം വരുന്നത് വരെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ കഴിയണമെന്നും നിബന്ധനകളില്‍ പറയുന്നു. 24 മണിക്കൂറിനകം ഇതിന്റെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നിബന്ധനയില്‍ യുഎഇ സ്വദേശികള്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഇളവ് അനുവദിക്കും.

ഇന്ത്യക്കു പുറമേ ദക്ഷിണ ആഫ്രിക്ക, നൈജീരിയ എന്നീ രാജ്യക്കാര്‍ക്കും ദുബൈ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO WATCH

Most Popular