Wednesday, July 6, 2022
HomeNewsfeedയുഎഇയില്‍ ഇന്ന് 2087 പേര്‍ക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 2087 പേര്‍ക്ക് കോവിഡ്

അബൂദബി: യുഎഇയില്‍ 2,087 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 1,677 പേര്‍ രോഗമുക്തരായപ്പോള്‍ 16 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,19,996 പേര്‍ക്ക് യുഎഇയില്‍ ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 18,824 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.
ഇവരില്‍ 3,99,803 പേരാണ് രോഗമുക്തരായത്. രാജ്യത്ത് 1,369 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം 2,25,489 കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തി. 3.28 കോടി പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്.

 

Most Popular