Friday, December 2, 2022
HomeNewsfeedകോവിഡ് പ്രതിരോധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 10 വര്‍ഷത്തെ സാമ്പത്തിക സഹായവുമായി ആസ്റ്റര്‍

കോവിഡ് പ്രതിരോധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 10 വര്‍ഷത്തെ സാമ്പത്തിക സഹായവുമായി ആസ്റ്റര്‍

ദുബൈ: കോവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് അടുത്ത 10 വര്‍ഷത്തേക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പദ്ധതി. കോവിഡ് കാലത്ത് ആസ്റ്ററിലെ സേവനത്തിനിടെ ഏതാനും ജീവനക്കാര്‍ മരിച്ചിരുന്നു. ഇവരുടെ ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ പലരും നിരാശ്രയരാണ്. ആ കുടുംബങ്ങള്‍ക്കു പിന്തുണ നല്‍കുകയാണു പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നു സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

മരിച്ചവരുടെ ആശ്രിതര്‍ക്ക് അടുത്ത 10 വര്‍ഷത്തേയ്ക്ക് ജീവനക്കാരന്റെ പ്രതിമാസ അടിസ്ഥാന ശമ്പളം നല്‍കുകയാണ് ചെയ്യുക. ഇന്ത്യയിലെയും ജിസിസിയിലെയും എല്ലാ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്കും ഇതു ബാധകമാണ്. ജീവനക്കാരെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുകയാണ് ആസ്റ്ററെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ALSO WATCH

Most Popular