Friday, January 28, 2022
HomeNewsKeralaയു.എ.ഇയില്‍നിന്ന് കേരളത്തിലേക്ക് വരുമ്ബോള്‍ കോവിഡ് നെഗറ്റീവ് ഫലം നിർബന്ധം

യു.എ.ഇയില്‍നിന്ന് കേരളത്തിലേക്ക് വരുമ്ബോള്‍ കോവിഡ് നെഗറ്റീവ് ഫലം നിർബന്ധം

യുഎഇ: യു.എ.ഇ. യില്‍നിന്ന് കേരളത്തിലേക്ക് വരുമ്ബോള്‍ കോവിഡ് ആർ ടി പി സി ആർ നെഗറ്റീവ് ഫലം നിർബന്ധം. എയര്‍ഇന്ത്യ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.എന്നാല്‍ ഇന്ത്യയില്‍ ആഭ്യന്തര യാത്ര നടത്തുന്ന വാക്സിനെടുത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. ഫലത്തിന്റെ ആവശ്യമില്ല.

അതേസമയം ഫെബ്രുവരി 23 മുതല്‍ ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് ഫലം എയര്‍സുവിധ പോര്‍ട്ടലില്‍ സമര്‍പ്പിക്കണമെന്ന വ്യവസ്ഥയുണ്ട്. റിപ്പോര്‍ട്ടിന്റെ പ്രിന്റുചെയ്ത പകര്‍പ്പ് യാത്രയില്‍ കൈവശം കരുതുകയും വേണം.

Most Popular