അബൂദബിയില്‍ രണ്ടു മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

two malayalees died in abudhabi
അബ്ദുസ്സമദ്, ജേക്കബ്‌

ദുബയ്: അബൂദബയില്‍ രണ്ട് മലയാളികള്‍ കൂടി ഇന്ന് കോവിഡ് ബാധിച്ചു മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയും മലപ്പുറം പുത്തനത്താണി സ്വദേശിയുമാണ് മരിച്ചത്.

പള്ളിപ്പാട് പുല്ലമ്പട പനറായില്‍ ജേക്കബ് (ഷാജി- 47) ആണ് മരിച്ചത്. കോവിഡ് ബാധ സ്ഥിരീകരിച്ച ശേഷം ഇദ്ദേഹം നാലുദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ യുഎഇ സമയം മൂന്നിനായിരുന്നു മരണം. സ്റ്റാര്‍ സെക്യൂരിറ്റി എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്. കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് അവസാനമായി അവധിക്ക് നാട്ടില്‍ പോയി തിരിച്ചുവന്നത്. ഭാര്യ: റീജ, മക്കള്‍: ജോയല്‍, ജൂവല്‍

മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുസമദ് കായല്‍മഠത്തിലാണ് (53) മരിച്ച മറ്റൊരാള്‍. രണ്ടാഴ്ചയായി അല്‍ഐന്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. കായല്‍മഠത്തില്‍ ഹൈദ്രുവിന്റെയും നഫീസയുടെയും മകനാണ്. മയ്യിത്ത് അബൂദബി ബനിയാസില്‍ ഖബറടക്കും. ഭാര്യ: മുംതാസ്. മക്കള്‍ മുഫീദ, ദാനിഷ, ഷിഫില്‍ സമദ്. മരുമകന്‍ ആനിസ് ആസാദ്, ചെറുവാടി(ദുബൈ).

Two more Malayalees died in Abu Dhabi by covid