Saturday, October 23, 2021
HomeNewsfeedരണ്ട് രാജ്യങ്ങള്‍ക്കു കൂടി വിലക്കേര്‍പ്പെടുത്തി യുഎഇ

രണ്ട് രാജ്യങ്ങള്‍ക്കു കൂടി വിലക്കേര്‍പ്പെടുത്തി യുഎഇ

ദോഹ: ജൂലൈ 11 മുതല്‍ ഇന്തോനേഷ്യ, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും വിലക്ക് ബാധകമാണ്. ട്രാന്‍സിറ്റ്, കാര്‍ഗോ വിമാനങ്ങള്‍ക്ക് ഇളവുണ്ട്.

യുഎഇ പൗരന്മാര്‍, അവരുടെ അടുത്ത ബന്ധുക്കള്‍, നയതന്ത്ര പ്രതിനിധികള്‍, യുഎഇയിലെ എംബസികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍, ബിസിനസുകാര്‍, ഗോള്‍ഡന്‍ സില്‍വര്‍ വിസകളുള്ളവര്‍, അവശ്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍, വിദേശ വിമാന ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് ഉപാധികളോട് കൂടി അളവ് അനുവദിക്കും.

ഇന്തോനേഷ്യ, അഫ്ഗാനിസ്താന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ 14 ദിവസം തങ്ങി യുഎഇയിലേക്ക് വരാവുന്നതാണ്.
ALSO WATCH

Most Popular