അബൂദബി: ലോകത്തിലെ പ്രമുഖ മരുന്ന് കമ്പനിയായ സിനോഫാമുമായി ചേര്‍ന്ന് യുഎഇ സ്വന്തമായി വികസിപ്പിച്ച ഹയാത്ത് വാക്‌സിന്‍ വിതരണത്തിന് തയ്യാറായി. യുഎഇയിലെ താമസക്കാരായ 18 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് ഈ വാക്‌സിന് വേണ്ടി ബുക്ക് ചെയ്യാവുന്നതാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് -19 യുഎഇ ആപ്ലിക്കേഷന്‍ വഴിയാണ് ബുക്ക് ചെയ്യേണ്ടത്.
സിലോഫാം, അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാങ്കേതിക കമ്പനിയായ ജി 42 എന്നിവ സംയുക്തമായാണ് മേഖലയിലെ ആദ്യത്തെ തദ്ദേശീയ കോവിഡ് വാക്‌സിനായ ഹയാത്ത്-വാക്‌സ് നിര്‍മിച്ചത്. റാസല്‍ഖൈമയിലെ മരുന്ന് കമ്പനിയായ ജുള്‍ഫാര്‍ ആണ് ഇത് നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യുഎഇ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച സിനോഫാം വാക്‌സിന്റെ അതേ സാങ്കേതിക വിദ്യയാണ് ഈ വാക്‌സിനിലും ഉള്ളത്.
അതേ സമയം, 12 വയസ്സും അതിന് മുകളിലും ഉള്ളവര്‍ക്ക് ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്‍ ബുക്ക് ചെയ്യാവുന്നതാണ്.
ALSO WATCH