ദുബൈ: കോവിഡ് പ്രതിരോധ നടപടികള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. മുത്തീന പ്രദേശത്തെ ഫിറ്റ്നസ് സെന്റര്‍, ഇന്റര്‍നാഷണല്‍ സിറ്റിയിലെ ഒരു ഷിഷാ കഫെ, അല്‍ കറാമയിലെ ബ്യൂട്ടി സലൂണ്‍, അല്‍ നെയ്ഫിലെ ഒരു ലോണ്‍ഡ്രി എന്നിവയാണ് ദുബൈ മുനിസിപ്പാലിറ്റി അടച്ചുപൂട്ടിച്ചത്. അതോടൊപ്പം 23 സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
2,324 സ്ഥാപനങ്ങളിലുടനീളമുള്ള ഏറ്റവും പുതിയ പരിശോധനയില്‍ 5 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കി. 98 ശതമാനം ചില്ലറ വ്യാപാരികള്‍ പ്രതിരോധ നടപടികളുമായി പാലിക്കുന്നുണ്ട്.