Wednesday, December 1, 2021
HomeEdiotrs Pickവാട്‌സ് ആപ്പ് വഴി സംഭാവന പിരിച്ച പ്രവാസിയെ ദുബൈ പോലിസ് അറസ്റ്റ് ചെയ്തു

വാട്‌സ് ആപ്പ് വഴി സംഭാവന പിരിച്ച പ്രവാസിയെ ദുബൈ പോലിസ് അറസ്റ്റ് ചെയ്തു

ദുബൈ: വാട്‌സ് ആപ്പ് വഴി സഹായ അഭ്യര്‍ത്ഥന നടത്തി പണം പിരിച്ച അറബ് സ്വദേശിയെ ദുബൈ പോലിസ് അറസ്റ്റ് ചെയ്തു. സമൂഹത്തിലൂടെ ഇത്തരത്തില്‍ ഭിക്ഷ യാചിക്കുന്നവരെ കരുതിയിരിക്കണമെന്നും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വകുപ്പിലെ ആന്റി ഇന്‍ഫില്‍ട്രേറ്റേര്‍സ് വിഭാഗം ഡയറക്ടര്‍ കേണല്‍ അലി സാലിം മുന്നറിയിപ്പു നല്‍കി.

റമദാനില്‍ സൈബര്‍ സംഭാവന പിരിവും സഹയാം തേടലും വര്‍ധിച്ചിച്ചുണ്ട്. പ്രത്യേക ചിത്രങ്ങളും വിഡിയോയും ഉണ്ടാക്കി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ആളുകളുടെ സഹതാപം പിടിച്ചുപറ്റി പണമുണ്ടാക്കുകയാണ് ഇവരുടെ ഉദ്ദേശ്യം. പാവപ്പെട്ടവര്‍ക്ക് ഇഫ്താര്‍ ഒരുക്കാന്‍ വേണ്ടി സാമ്പത്തിക സഹായം ആവശ്യമുണ്ട് എന്ന് പറഞ്ഞാണ് സമൂഹ മാധ്യമങ്ങളിലൂടെ അഭ്യര്‍ഥന നടത്തുന്നത്. പലരും ഇവരുടെ വലയില്‍ വീഴുകയും ചെയ്യുന്നു.

യുഎഇ ഫെഡറല്‍ യാചകവിരുദ്ധ നിയമം അനുസരിച്ചു ഭിക്ഷാടനം കുറ്റകരമാണ്. അതുകൊണ്ട്, ഇത്തരത്തില്‍ പരസ്യം കണ്ടാല്‍ ആരും സഹായത്തിനു മുതിരരുതെന്നും ഉടന്‍ അധികൃതരെ അറിയിക്കണമെന്നും കേണല്‍ അലി സാലിം പറഞ്ഞു.

അതേസമയം, ദുബയില്‍ യാചകരെ പിടികൂടുന്നതിനായി തിരച്ചില്‍ ശക്തമാക്കി. റമദാനില്‍ യാചകരുടെ എണ്ണം വര്‍ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളാണ് ഇവരില്‍ കൂടുതല്‍. ഇത്തരക്കാര്‍ക്കു പണം നല്‍കരുതെന്നും സംഭാവന നല്‍കുന്നത് നിയമപരമായ ജീവകാരുണ്യ പദ്ധതികളിലൂടെ ആയിരിക്കണമെന്നും കേണല്‍ സാലിം പറഞ്ഞു. യാചകരെ കണ്ടെത്തുകയാണെങ്കില്‍ ബന്ധപ്പെടുക: ടോള്‍ ഫ്രീ നമ്പര്‍ 901. Police Eye (Dubai Police App), www.ecrime.ae.
ALSO WATCH

Most Popular