യുഎഇയില്‍ ഇന്ന് 1800ലേറെ പുതിയ കോവിഡ് കേസുകള്‍; രണ്ടു മരണം

Uae Pcr Result - Covid19 - Car Parking - Gulf Malayaly

അബൂദബി: യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണം (New covid cases) വീണ്ടും കുതിക്കുന്നു. ഇന്ന് 1803 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 618 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 751,333 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 741,325 പേര്‍ രോഗമുക്തരായി. 2,158 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 7,850 രോഗികളാണ് ചികിത്സയിലുള്ളത്.