Sunday, January 23, 2022
HomeNewsfeedയുഎഇയില്‍ പുതിയ കോവിഡ് കേസുകള്‍ 2000ന് മുകളില്‍; 775 പേര്‍ക്ക് രോഗമുക്തി

യുഎഇയില്‍ പുതിയ കോവിഡ് കേസുകള്‍ 2000ന് മുകളില്‍; 775 പേര്‍ക്ക് രോഗമുക്തി

അബൂദബി: യുഎഇയില്‍ ഇന്ന് 2234 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ – പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 775 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയ മരണങ്ങളൊന്നും (Covid death) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 757,145 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 743,340 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,160 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 11,645 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

 

Most Popular