അബൂദബി: കോവിഡ് പിസിആര്‍ പരിശോധനയ്ക്ക് നിശ്ചയിക്കപ്പെട്ട തുക കര്‍ശനമായി പാലിക്കാന്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളോടും അബൂദബി ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. സ്വാബ് കളക്ഷന്‍, ടെസ്റ്റിങ്, റിസള്‍ട്ട് റിപോര്‍ട്ടിങ് ഉള്‍പ്പെടെ 65 ദിര്‍ഹമാണ് നിശ്ചയിക്കപ്പെട്ട ഫീസ്. അടിയന്തര സേവനങ്ങള്‍ക്കും സാധാരണ സേവനങ്ങള്‍ക്കും തുകയില്‍ വ്യത്യാസമില്ല.
ഈ നിബന്ധന പാലിക്കാത്തവര്‍ക്ക് പിസിആര്‍ പരിശോധന നടത്താനുള്ള ലൈസന്‍സ് റദ്ദാക്കുമെന്നും പിഴ ഈടാക്കുമെന്നും അബൂദബി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി. ലക്ഷണമില്ലാത്തവര്‍ പരിശോധന നടത്തുമ്പോള്‍ അതിന്റെ ചെലവ് സ്വയം വഹിക്കണം. അല്ലാത്തവരുടേത് സര്‍ക്കാര്‍ വഹിക്കും.
പിസിആര്‍ പരിശോധനാ നിരക്ക് പാലിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടാല്‍ 024193845 എന്ന നമ്പറിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
ALSO WATCH