Tuesday, September 27, 2022
HomeGulfUAEഷാര്‍ജയില്‍ നൂറുകണക്കിന് പേരുടെ സ്വപ്‌നങ്ങള്‍ ചാമ്പലാക്കിയത് വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി

ഷാര്‍ജയില്‍ നൂറുകണക്കിന് പേരുടെ സ്വപ്‌നങ്ങള്‍ ചാമ്പലാക്കിയത് വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി

ഷാര്‍ജ: ഷാര്‍ജ അല്‍നഹ്ദയിലെ അബ്‌കോ ടവര്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ നൂറുകണക്കിന് പേരുടെ സ്വപ്‌നങ്ങള്‍ ചാമ്പലാക്കിയത് സിഗരറ്റ് കുറ്റിയില്‍ നിന്ന് പടര്‍ന്ന തീ. ഒന്നാം നിലയിലെ വരാന്തയില്‍ വീണ സിഗറ്റുകുറ്റിയാണ് വില്ലനെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ മാസം അഞ്ചിനുണ്ടായ വന്‍ അഗ്‌നിബാധ 49 നില കെട്ടിടത്തില്‍ താമസിച്ചിരുന്ന മലയാളികളടക്കമുള്ള നൂറുകണക്കിന് പേരെ വഴിയാധാരമാക്കിയിരുന്നു.

കെട്ടിടത്തിന്റെ പുറംഭാഗത്ത് പതിച്ച നിരോധിക്കപ്പെട്ട അലുമിനിയം കൊംപസൈറ്റ് ക്ലാഡിങാണ് തീ പെട്ടെന്ന് പടരാന്‍ കാരണമാക്കിയത്. അലക്ഷ്യമായി വലിച്ചെറിയുന്ന സിഗററ്റ് കുറ്റികളാണ് ഷാര്‍ജയിലെ അഗ്‌നിബാധകളുടെ പ്രധാന കാരണമെന്ന് അധികൃതര്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു.

sharjah-building-fire

അബ്‌കോ ടവറിലെ 333 അപാര്‍ട്ടുമെന്റുകളില്‍ 233 എണ്ണം ഇനിയും തുറന്നു പരിശോധിച്ചിട്ടില്ല. താമസക്കാരുടെ സാന്നിധ്യത്തില്‍ മാത്രമേ ഇവ തുറക്കുകയുള്ളൂ. ഇതിനകം 100 അപാര്‍ട്‌മെന്റുകള്‍ പരിശോധിച്ചു. ഇതില്‍ 26 എണ്ണം പൂര്‍ണമായും ചാമ്പലായി. 34 അപാര്‍ട്‌മെന്റുകള്‍ വെള്ളം കയറിയും പുക നിറഞ്ഞും കേടുപാടുകള്‍ സംഭവിച്ചു. 40 എണ്ണത്തിന്റെ വാതിലുകള്‍ കത്തിനശിച്ചു. താഴെ നിര്‍ത്തിയിട്ടിരുന്ന 30 വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഷാര്‍ജയിലെ 150 കെട്ടിടങ്ങള്‍ക്ക് നിരോധിച്ച അലുമിനിയം കൊംപസൈറ്റ് ക്ലാഡിങ് നീക്കം ചെയ്യാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഇന്ന് നടന്ന വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഷാര്‍ജ പൊലീസ് തലവന്‍ മേജര്‍ ജനറല്‍ സെയ്ഫ് സിറി അല്‍ ഷംസിയാണ് ഇക്കാര്യം അറിയിച്ചത്.

discarded cigarette butt caused Sharjah abbco tower fire

Most Popular